മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നിഖില വിമൽ. സിനിമയില്‍ മാത്രമല്ല തന്റെ കാഴ്ചപ്പാടുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും വ്യത്യസ്തയാണ് നിഖില.
ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്. ജയറാമിന്റെ സഹോദരിയുടെ വേഷമാണ് താരം ചിത്രത്തില്‍ കൈകാര്യം ചെയ്തത്.
ലവ് 24*7 എന്ന സിനിമയിലാണ് ആദ്യമായി മുഴുനീളെയുള്ള നായികാ കഥാപാത്രം നിഖില അവതരിപ്പിച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു.
മലയാളത്തിലെ മിക്ക ശ്രദ്ധേയ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുത്തന്‍ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്. പതിവു പോലെ താരം ഒടുവിൽ പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.