സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്ന് നടി നിഖില വിമല്‍. ഡബ്ല്യൂസിസി പോലുള്ള മൂവ്മെന്റുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്.
സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ സംസാരിക്കുക എന്നുള്ളതൊക്കെ പ്രധാനമാണ്.
പുറത്ത് നിന്നുള്ള ഒരാള്‍ നോക്കുമ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ അഭിപ്രായങ്ങള്‍ പറയുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കും ഡബ്ല്യൂസിസിയെ കാണുക.
എന്നാല്‍ അവര്‍ അതിന് പുറകില്‍ ഒരുപാട് വര്‍ക്ക് ചെയ്യുന്നുണ്ടെന്നും നിഖില പറയുന്നു.
ഒരഭിമുഖത്തില്‍ സംസാരിക്കവേയാണ് നിഖില ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആ സംഘടനയുടെ ഗുണം ഈ പറയുന്ന ആളുകള്‍ക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അത് മനസിലാവും. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
എന്തെങ്കിലും കാര്യം ഫേസ്ബുക്കില്‍ ഇടാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ബുദ്ധിയില്ലാത്ത ആളുകളല്ല അതിലുള്ളത്.
എല്ലാവരും തന്നെ ക്രിയേറ്റിവ് മേഖലയിലും മറ്റുമായി പ്രവര്‍ത്തിക്കുന്നവരാണ്. പലര്‍ക്കും ഒരുപാട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുണ്ട്.
അവര്‍ പറയുന്ന ഒരുപാട് കാര്യങ്ങള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. അത് നമുക്ക് ഇല്ലാന്ന് പറയാന്‍ സാധിക്കില്ല. അത് ഓരോരുത്തരുടേയും അനുഭവം അനുസരിച്ചിരിക്കും.
എനിക്ക് ഈ മേഖലയില്‍ നിന്ന് അങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നില്ല എന്നുള്ളതുകൊണ്ട് വേറെ ഒരാള്‍ക്ക് അതുണ്ടായിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല.
ഞാന്‍ ആള്‍ക്കാരെ ഡീല്‍ ചെയ്യുന്നത് പോലെയോ, എന്നോട് ഡീല്‍ ചെയ്യുന്നത് പോലെയോ ആയിരിക്കില്ല വേറൊരാള് ഡീല്‍ ചെയ്യുന്നത്.
ചില ആള്ക്കാര് വന്ന് ഫെമിനിസ്റ്റാണോ എന്ന് ചോദിക്കാറുണ്ട്. ആ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ അറിയാം അവര്‍ക്ക് വേണ്ട ഉത്തരം വേറെയാണെന്ന്.
അപ്പോള്‍ അതിനുള്ള ഉത്തരം കൊടുക്കും. എന്നോട് എങ്ങനെ ചോദ്യം ചോദിക്കുന്നുവോ അതിനുള്ള ഉത്തരമേ ഞാന്‍ കൊടുക്കാറുള്ളു.
ഒരാള്‍ വന്ന് തമാശയായി സംസാരിക്കുകയാണെങ്കില്‍ അതേ രീതിയില്‍ തന്നെ സംസാരിക്കും. കുത്തുകയാണെങ്കില്‍ തിരിച്ചും കുത്തും. കൃത്യമായ ചോദ്യം ചോദിക്കുകയാണെങ്കില്‍ അതിനുള്ള മറുപടി നല്‍കും- നിഖല വിമല്‍ പറയുന്നു.