അച്ഛന് മരിക്കുമ്പോള്‍ ഞാന്‍ മാത്രമേ കൂടയുണ്ടായിരുന്നുള്ളൂ. അച്ഛന് മരിച്ചപ്പോള്‍ ഒറ്റയ്ക്കായപോലെ തോന്നി. ഒരുപാട് ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു അത്.
കോവിഡായതിനാല്‍ ആര്‍ക്കും വരാനോ സഹായിക്കാനോ പറ്റിയില്ല. ഞാനും പാര്‍ട്ടിയിലെ ചില ചേട്ടന്മാരും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്.
മൃതദേഹം ദഹിപ്പിക്കുന്നത് ഞാനായിരുന്നു. ചേച്ചിയായിരുന്നു ഇതൊക്കെ ചെയ്യേണ്ടിയിരുന്നത്. അഞ്ചാം ദിവസം അസ്ഥിയെടുക്കാന് പോയതും താനായിരുന്നു.
ഇതൊക്കെ ചെയ്യാന്‍ വരുമോ എന്ന് ചോദിച്ച് പലരെയും വിളിച്ചു. എന്നാല്‍ കോവിഡ് ആയതിനാല്‍ ആരും വന്നില്ല. കുടുംബം എന്നും കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞിരുന്നു.
എന്നാല്‍ ആരെയും ഉപകരിച്ചില്ല. അതുകൊണ്ട് സ്വന്തം കാര്യങ്ങളിലെല്ലാം ആരോടും അഭിപ്രായം ചോദിക്കാതെ സ്വയം തീരുമാനമെടുത്താണ് ചെയ്യുന്നത്. -നിഖില വിമൽ