ചുരുങ്ങിയ സമയം കൊണ്ട് മലയാളസിനിമയില് സ്വന്തമായൊരു ഇടം നേടിയെടുക്കാന് കഴിഞ്ഞ നടിയാണ് നിഖില വിമൽ.
ബാലതാരമായി സിനിമയിലെത്തിയ നിഖില പിന്നീട് ലവ് 24×7 എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു. ഇപ്പോള് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.
അടുത്തയിടെ നൽകിയ അഭിമുഖത്തിൽ നിഖില തമിഴിൽ തനിക്കുണ്ടായ അനുഭവം പങ്കുവച്ചതു വൈറലായിരിക്കുകയാണ്.
സിനിമ ചെയ്യണം എന്ന വലിയ ആഗ്രഹം കൊണ്ടൊന്നും സിനിമയില് വന്നയാളല്ല ഞാന്. ഡിഗ്രി ഫൈനല് ഇയര് എക്സാം എഴുതാതെയാണ് ഞാന് ലൗവ് 24ല് അഭിനയിക്കാന് പോകുന്നത്.
അന്നെനിക്ക് എക്സാം എഴുതാന് പറ്റാത്തതില് ഭയങ്കര വിഷമമായിരുന്നു. അടുത്ത കൊല്ലം എന്റെ കൂടെയുള്ളവര് പിജിക്ക് ചേരുമ്പോള് ഞാന് എന്ത് ചെയ്യുമെന്ന പേടിയായിരുന്നു.
ഇതോടെ തനിക്ക് ഒരു വര്ഷം ഗ്യാപ്പ് വന്നു. ഈ സമയത്ത് എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് തമിഴ് സിനിമയില് അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്.
വെട്രിവേല് എന്ന സിനിമയില് അഭിനയിക്കാനുള്ള അവസരമാണ് എത്തിയത്. മലയാളത്തില് ആദ്യ സിനിമ ചെയ്തപ്പോള് ഒരു ടേക്ക് അല്ലെങ്കില് രണ്ട് ടേക്കില് ഞാന് എല്ലാം ശരിയാക്കുമായിരുന്നു.
എന്നാല് തമിഴില് പോയപ്പോള് എല്ലാം മാറി. മുപ്പത് മുപ്പത്തിയഞ്ച് ടേക്ക് എടുത്തിട്ടും ഒന്നും ഓക്കെയാവുന്നില്ലായിരുന്നു. സിനിമയില് എന്റെ അനിയനായി അഭിനയിക്കുന്നയാളോട് എന്തോ ചോദിക്കുന്നതായിരുന്നു സീന്.
ക്ലോസപ്പ് ഷോട്ടായിരുന്നു എടുത്തത്. ഷോട്ട് എടുക്കുമ്പോള് എന്റെ കണ്ണടഞ്ഞു പോകുന്നു എന്ന് പറഞ്ഞാണ് അത്രയും ഷോട്ട് തന്നെകൊണ്ട് എടുപ്പിച്ചത്. അവര് പറയുന്നത് ഒരു സെന്റല് ഒരു തവണ മാത്രമേ കണ്ണ് ചിമ്മാന് പാടുള്ളു എന്നാണ്.
അതേസമയം, ഒരു അഭിനേതാവ് എന്ന നിലയില് ഒരിക്കലും നോട്ടീസ് ചെയ്യാത്ത പല കാര്യങ്ങളും അവര് എനിക്ക് കണ്ടുപിടിച്ച് തന്നു.
എന്നാല് ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല എന്ന് ആദ്യത്തെ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള് ഞാന് വീട്ടില് വിളിച്ച് പറഞ്ഞു. മിക്കവാറും പറഞ്ഞുവിടുമെന്നാ തോന്നുന്നതെന്നും പറഞ്ഞു.
എന്തായാലും അതുണ്ടായില്ല. എന്നാല് ശരിക്കും അവിടെനിന്നുമാണ് ഞാന് സിനിമ സീരിയസായി കാണാന് തുടങ്ങുന്നത്- നിഖില പറഞ്ഞു