അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായ താരമാണ് നിഖില വിമൽ. വിനീത് ശ്രീനിവാസന്റെ നായികയായിട്ടാണ് ചിത്രത്തിൽ നിഖില അഭിനയിച്ചിരുന്നത്.
അരവിന്ദന്റെ അതിഥികൾക്ക് പിന്നാലെ ഞാൻ പ്രകാശൻ എന്ന ചിത്രവും നിഖിലയുടെതായി വലിയ വിജയം നേടിയിരുന്നു. ഈ വർഷമാദ്യം ബ്ലോക്ക്ബസ്റ്ററായ അഞ്ചാം പാതിരയാണ് നിഖില വിമലിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
സിനിമാത്തിരക്കുകൾക്കിടെയിലും സമൂഹമാധ്യമങ്ങളിലും സജീവമാകാറുളള താരമാണ് നിഖില. ലോക്ക് ഡൗണ് സമയത്ത് ആരാധകരുമായുളള സംഭാഷണത്തിനിടെ മേക്കപ്പില്ലാത്ത മുഖം കാണിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ നടി പങ്കുവെച്ച ചിത്രം വൈറലായി മാറിയിരുന്നു.
സോഷ്യൽ മീഡിയയിൽ ആരാധകന്റെ വെല്ലുവിളി ധൈര്യപൂർവം ഏറ്റെടുത്തുകൊണ്ടാണ് തന്റെ ചിത്രം നിഖില പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുളള താരമാണ് നിഖിലാ വിമൽ. മമ്മൂട്ടി വൈദികന്റെ വേഷത്തിലെത്തുന്ന ദ പ്രീസ്റ്റിൽ നിഖിലയും അഭിനയിക്കുന്നുണ്ട്.
നവാഗതനായ ജോഫിൻ ടി. ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദ പ്രീസ്റ്റിന് പുറമെ ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകൻ. തമിഴ് ചിത്രം രംഗ തുടങ്ങിയ സിനിമകളിലും നിഖില വിമൽ അടുത്തിടെ അഭിനയിച്ചിരുന്നു.
2015ൽ ദിലീപിന്റെ നായികയായി ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമൽ തുടങ്ങിയത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിലും നടി അഭിനയിച്ചിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.
മലയാളത്തിൽ ദുൽഖർ സൽമാന്റെ നായികയായും നിഖില അഭിനയിച്ചിരുന്നു. ദുൽഖറിന്റേറെതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു യമണ്ടൻ പ്രണയകഥയിലാണ് നടി അഭിനയിച്ചിരുന്നത്.
തമിഴിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത തന്പിയാണ് നിഖില വിമലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രത്തിൽ കാർത്തിയായിരുന്നു നിഖിലയുടെ നായകൻ.
ത്രില്ലർ ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. വടക്കൻ സെൽഫിയുടെ റീമേക്കിലൂടെയാണ് നിഖില വിമൽ തെലുങ്കിലേക്കും എത്തിയിരുന്നത്. തെലുങ്കിൽ രണ്ട് സിനിമകളിൽ അഭിനയിച്ച താരം തമിഴിൽ ആറ് സിനിമകളിലാണ് അഭിനയിച്ചത്.