നിരവധി ആരാധകരുള്ള താരമാണ് നിഖില വിമൽ. ആളുകൾ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നിഖിലയെ കണക്കാക്കുന്നത്. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രമാണ് നിഖിലയുടെ പുതിയ ചിത്രം.
പല അഭിമുഖങ്ങളിലും താരം പറയുന്ന വാക്കുകൾ ചില സന്ദർഭങ്ങളിൽ വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. ഒരു പരിപാടിയില്‍ നിഖില പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറല്‍ ആകുന്നത്. ആളുകള്‍ വളരെ സീരിയസ് ആയിട്ട് തന്നെ ചീത്ത പറയുമ്പോൾ ചിരി വരാറുണ്ട് എന്നാണ് നടി പറയുന്നത്. മരിച്ച വീടുകളില്‍ പോയി നില്‍ക്കുമ്പോഴും ഇതേ പ്രശ്നം ഉണ്ടാവാറുണ്ടെന്നും നിഖില വിമല്‍ പറയുന്നു.
‘വളരെ സീരിയസ് സിറ്റുവേഷന്‍സിലൊക്കെ ചിരി വരുന്ന ഒരാളാണ് ഞാന്‍. ആരെങ്കിലും സീരിയസ് ആയിട്ട് ചീത്ത പറയുമ്പോള്‍ ചിരി വരാറുണ്ട്. എന്റെ വീട്ടില്‍ നിന്ന് അമ്മയും അച്ഛനും ഒന്നും ഞങ്ങളെ മരിച്ച വീട്ടില്‍ ഒന്നും കൊണ്ടു പോവാറില്ല. ഞാനും ചേച്ചിയും അവിടെ പോയി കഴിഞ്ഞാല്‍ വെറുതെ ഇങ്ങനെ നോക്കിയിട്ട് ചിരിക്കാന്‍ തുടങ്ങും,’ എന്നും നിഖില പറഞ്ഞു.
‘മരിച്ച ആളുകളെ കാണുന്പോഴോ, അല്ലങ്കിൽ അവരുടെ ബോഡി കാണുന്പോഴോ ഒന്നും അല്ല ചിരി വരുന്നത്. ജീവിച്ചിരിക്കുന്ന സമയത്ത് ഇവരെക്കുറിച്ച് നമ്മള് കേള്‍ക്കുന്നത് മരുമകളെ ഉപദ്രവിച്ചിരുന്ന വ്യക്തികളാണ്, അതും അല്ലെങ്കില്‍ അവർ ഇങ്ങനെ ചെയ്തിരുന്നു എന്നൊക്കെയായിരിക്കും.അത്തരത്തിലൊരു ഇമേജ് ആണ് അവരെക്കുറിച്ച് നമ്മുടെ മനസില്‍ ഉണ്ടാവുക. അവർ മരിക്കുന്പോൾ അയ്യോ എന്നെ കൂടി കൊണ്ട് പോകൂ അമ്മേ… എന്നൊക്കെ വിളിച്ച് കരയുന്നത് കേൾക്കുന്പോഴാണ് ചിരി വരുന്നത്’ എന്നും താരം പറഞ്ഞു.