മേപ്പടിയാനിൽ അഭിനയിക്കാന്‍ ഒന്നുമില്ലായിരുന്നു, സത്യായിട്ടും. ആദ്യമായി എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ജീപ്പില്‍ വരുന്നെന്നും ജീപ്പില്‍ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ സ്ക്രിപ്റ്റ് കുത്തിവരച്ചിരിക്കുകയാണെന്നും തരാന്‍ കഴിയില്ലെന്നും പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന്. അങ്ങനെയാണ് ഞാന്‍ ചെയ്യാതിരുന്നത്. ശരിക്കും ഒന്നും ഉണ്ടായിരുന്നില്ല. അഞ്ജു ചെയ്യുമ്പോഴേക്ക് ക്യാരക്ടര്‍ ഡെവലപ് ചെയ്തിട്ടുണ്ട്.
എന്റെയടുത്ത് പറഞ്ഞപ്പോള്‍ ജീപ്പില്‍ പോണതേയുള്ളൂ. അനുശ്രിയുടെ അടുത്ത് പറഞ്ഞപ്പോള്‍ ജീപ്പില്‍ വരുന്നതേയുണ്ടായിരുന്നുള്ളൂ. എന്റെ ക്യാരക്ടറിനെ കുറച്ച് ഡവലപ് ചെയ്യാന്‍ പറ്റുമോയെന്ന സ്പേസില്‍ അല്ല ആ സിനിമ ഇരിക്കുന്നത്. ഒന്നും ചെയ്യാനില്ലെന്ന് വിചാരിച്ചാണ് ചെയ്യാതിരുന്നത്. മേപ്പടിയാനില്‍ ഞാൻ അഭിനയിക്കാതിരുന്നതില്‍ വിഷ്ണുവിന് വളരെ വിഷമമായെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്ന് നിഖില വിമൽ.