വാഷിംഗ്ടൺ ഡിസിയിൽ ട്രംപിനെ കീഴടക്കി നിക്കി ഹേലി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി പ്രൈ​​​മ​​​റി​​​യി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ കീ​​​ഴ​​​ട​​​ക്കി നി​​​ക്കി ഹേ​​​ലി. ഹേ​​​ലി​​​യു​​​ടെ ആ​​​ദ്യ പ്രൈ​​​മ​​​റി വി​​​ജ​​​യ​​​മാ​​​ണി​​​ത്.

നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ സൂ​​​പ്പ​​​ർ ട്യൂ​​​സ്ഡേ മ​​​ത്സ​​​ര​​​ത്തി​​​ൽ ഹേ​​​ലി​​​ക്ക് ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​താ​​​ണ് ഈ ​​​വി​​​ജ​​​യം. സൂ​​​പ്പ​​​ർ ട്യൂ​​​സ്ഡേ​​​യി​​​ൽ 16 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പ്രൈ​​​മ​​​റി​​​യി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.

ഹേ​​​ലി​​​ക്ക് 1274 വോ​​​ട്ടും ട്രം​​​പി​​​ന് 676 വോ​​​ട്ടു​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഹേ​​​ലി​​​ക്ക് 43 ഡെ​​​ല​​​ഗേ​​​റ്റു​​​ക​​​ളെ ല​​​ഭി​​​ച്ചു. ട്രം​​​പി​​​ന് 247 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യുണ്ട്. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ൻ​​​ഷ​​​ൽ പ്രൈ​​​മ​​​റി​​​യി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന ആ​​​ദ്യ വ​​​നി​​​ത​​​യാ​​​ണ് നി​​​ക്കി ഹേ​​​ലി.

ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ​​​വം​​​ശ​​​ജ​​​യു​​​മാ​​​ണു ഹേ​​​ലി. ഇ​​​ന്ത്യ​​​ൻ വം​​​ശജ​​​​​​രാ​​​യ ബോ​​​ബി ജി​​​ൻ​​​ഡാ​​​ൽ(2016), ക​​​മ​​​ലാ ഹാ​​​രി​​​സ്(2020), വി​​​വേ​​​ക് രാ​​​മ​​​സ്വാ​​​മി(2024) എ​​​ന്നീ ഇ​​​ന്ത്യ​​​ൻ​​​വം​​​ശ​​​ജ​​​ർ​​​ക്ക് ഒ​​​രു പ്രൈ​​​മ​​​റി​​​യി​​​ൽ​​​പ്പോ​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല. സ്വ​​​ന്തം സം​​​സ്ഥാ​​​ന​​​മാ​​​യ സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ൽ ഹേ​​​ലി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Related posts

Leave a Comment