ദി പ്രീസ്റ്റ് എന്ന സിനിമയുടെ വിജയാഘോഷത്തിനിടെ എടുത്ത മമ്മൂട്ടിയും നിഖില വിമലും ഒരുമിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂക്ക സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുന്ന നിഖിലയുടെ ചിത്രങ്ങളാണ് വൈറലായത്.
മെഗാസ്റ്റാറിന്റെ ആരാധക ഗ്രൂപ്പുകളില്‍ അടക്കം ഈ ചിത്രം വ്യാപകമായി പ്രചരിച്ചു. ദി പ്രീസ്റ്റ് പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി മറുപടി പറയവെയാണ് മമ്മൂക്കയെ കണ്ണെടുക്കാതെ നിഖില നോക്കിയിരുന്നത്.
പിന്നാലെ ഈ ചിത്രങ്ങള്‍ ട്രോളന്മാര് ഏറ്റെടുക്കുകയും വൈറലാവുകയുമായിരുന്നു. നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മി ഉള്‍പ്പെടെയുളളവര്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു. ദി പ്രീസ്റ്റില്‍ ജെസി എന്ന പ്രാധാന്യമുളള കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചത്.
ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രത്തില്‍ കരിയര്‍ ബെസ്റ്റ് റോള്‍ തന്നെയാണ് നിഖിലയ്ക്ക് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം ആദ്യാവസാനം നിഖില ദി പ്രീസ്റ്റില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.മമ്മൂട്ടിക്കൊപ്പം ആദ്യമായി നടി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.
ദി പ്രീസ്റ്റ് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി ഇപ്പോഴും മുന്നേറുകയാണ്. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, നിഖില വിമല്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം മമ്മൂട്ടിയും നിഖില വിമലും ഒരുമിച്ചുളള ചിത്രത്തിന് പിന്നാലെ മമ്മൂക്കയും നദിയാ മൊയ്തുവും ഒന്നിച്ചുളള ഒരു പഴയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. നിഖിലയെ പോലെ തന്നെ നദിയയും മമ്മൂട്ടിയെ നോക്കിനില്ക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
അന്നായാലും ഇന്നായാലും ഇക്കയ്ക്ക് ഇത് പുതുമയല്ലെന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നത്. 1985-ല്‍ പുറത്തിറങ്ങിയ ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയുടെ സമയത്ത് എടുത്ത ചിത്രമാണിത്.സംവിധായകന് ജോഷിയാണ് ഈ ചിത്രമൊരുക്കിയത്.
നിഖില മമ്മൂട്ടിയെ നോക്കിയിരിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ നിഖിലയെ ട്രോളി നിരവധി കമന്റുകൾ എത്തിയിരുന്നു. നിഖില അതിനു മറുപടിയും നൽകിയിരുന്നു.മമ്മൂട്ടിക്കൊപ്പമുളള പഴയ ഫോട്ടോ നദിയ മൊയ്തു തന്നെ മുമ്പു തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു.
ഈ ചിത്രത്തിന് പുറമെ കണ്ടു കണ്ടറിഞ്ഞു, പൂവിന് പുതിയ പൂന്തെന്നല്‍, ഡബിള്‍സ് തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയും നദിയാ മൊയ്തുവും ഒന്നിച്ചഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലും നദിയാ മൊയ്തു സജീവമാണ്. ഡബിള്‍സ് എന്ന ചിത്രത്തിലാണ് മമ്മൂക്കയ്ക്കൊപ്പം നടി ഒടുവില്‍ അഭിനയിച്ചത്.ക്കുന്ന നിഖില!