കൊച്ചി: കുസാറ്റ് കോളേജിൽ നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ സമാപന ദിവസമായ ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
സംഗീത പരിപാടിക്ക് മുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇവരുടെ വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയെന്ന് ഗായിക നിഖിത ഗാന്ധി. നിഖിതയുടെ സംഗീത പരിപാടിയായിരുന്നു കോളേജിൽ സംഘടിപ്പിച്ചത്. അതിനു മുന്‍പാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.
കൊച്ചിയിൽ നടന്ന സംഭവത്തിൽ എന്റെ ഹൃദയം തകർന്നുപോയി. ഞാന്‍ വേദിയിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ ദുരന്തം സംഭവിച്ചത്. ദുഃഖം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. മരണപ്പെട്ട് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കായി ഞാൻ പ്രാര്‍ത്ഥിക്കുന്നു- നിഖിത ഗാന്ധി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.