ആറു വയസുകാരനായ റിക്കി നീവ് എന്ന വിദ്യാര്‍ഥിയെ വീടിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ട് 27 വര്‍ഷമായി.
ഇത്രയും നാള് അജ്ഞാതനായിരുന്ന ആ കൊലയാളിയും ഒടുവില്‍ നിയമത്തിനു മുന്നിലേക്ക് എത്തുകയാണ്.
1994 ലാണ് ഇംഗ്ലണ്ടിലെ ക്യംബ്സിലേ പീറ്റര്‍ബറോയിലുള്ള സ്വന്തം വീടിനടുത്ത് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ റിക്കിയെ കണ്ടെത്തുന്നത്.
അന്ന് നടന്നത്
1994 നവംബര്‍ 28 ന് റിക്കിയെ കാണാതായതോടെ റിക്കിയുടെ അമ്മ റൂത്ത് പോലീസിനെ സമീപിച്ചു.
അന്വേഷണങ്ങള്‍ക്കൊടുവില്‍ വീടിനടുത്തുള്ള വനപ്രദേശത്ത് റിക്കിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നഗ്നനാക്കിയ നിലയിലായിരുന്നു റിക്കി.
കൂടാതെ ശരീരത്തില്‍ നക്ഷത്ര ആകൃതിയും ഉണ്ടായിരുന്നു. റിക്കിയുടെ വസ്ത്രങ്ങള്‍ അന്വേഷിച്ച പോലീസിന് ആദ്യം കണ്ടെത്താനായത് ഒരിലയില് സൂക്ഷിച്ചിരുന്ന വെളുത്ത നിറത്തിലുള്ള ബട്ടണ്സുകളായിരുന്നു.
പിന്നീട് റിക്കിയുടെ കാണാതായ സ്കൂള്‍ യൂണിഫോം 150 മീറ്റര്‍ അകലെ ഒരു ചവറ്റുകൊട്ടയില്‍ കണ്ടെത്തി. അവന്റെ ഷൂ ലെയ്സ് അപ്പോഴും കെട്ടിയ നിലയിലായിരുന്നു.
ഷര്‍ട്ടില്‍ നിന്നും മൂന്ന് ബട്ടണുകള്‍ നഷ്ടപ്പെട്ടിരുന്നു. റിക്കിയുടെ ജാക്കറ്റില്‍ അടി വസ്ത്രവും സോക്സും കുറച്ച് കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു.
കഴുത്തിന്റെ മുന്‍ ഭാഗത്ത് കോട്ട് കുരുങ്ങിയുണ്ടായ പാടുണ്ടായിരുന്നു. ഇതു മൂലം പിന്നില്‍ നിന്ന് ആക്രമിക്കപ്പെട്ടതാണെന്ന് പോലീസിന് വ്യക്തമായി.കൂടാതെ അപ്രതീക്ഷിതമായണ് റിക്കിയെ ആക്രമിച്ചിരിക്കുന്നതെന്നും മനസിലായി.
അമ്മയെയും സംശയം
റിക്കിയെ കൊന്നത് അമ്മയാണോ എന്ന സംശയവും ഇതിനിടയില്‍ പോലീസിനുണ്ടയിരുന്നു.അതിന്റെ ഭാഗമായി റൂത്തിന് പോലീസ് സ്റ്റേഷനില്‍ ഒരുപാട് തവണ കയറിയിറങ്ങേണ്ടിയും വന്നു.
ഒടുവില്‍ അമ്മ നിരപരാധിയാണെന്ന് കണ്ടതോടെ അമ്മയെ പോലീസ് വെറുതെ വിട്ടു.ഇടയ്ക്ക് അന്വേഷണമെല്ലാം മന്ദഗതിയിലായിരുന്നു. 2015 ലാണ് കേസ് വീണ്ടും പൊടി തട്ടിയെടുത്തത്.
ഒടുവില്‍ കുടുങ്ങി
കൗമാരക്കാരനായ വാട്ട് സണ്‍ റിക്കിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ വലിയ താല്പര്യമായിരുന്നു. കുട്ടികളുടെ കൊലപാതാക വിഷയങ്ങളില്‍ വാട്ട്സണ് അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
കാണാതാവുന്ന ദിവസം അവസാനമായി റിക്കിയെ വാട്ട് സന്റെ കൂടെ കണ്ടിരുന്ന തായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും സംശയമുണ്ടായില്ല.
2015 ല്‍ കേസു വീണ്ടും തുറക്കുകയും റിക്കി യുടെ വസ്ത്രങ്ങളില്‍ നിന്നും വാട്ട് സന്റെ ഡി എന്‍ എ കണ്ടെത്തുകയും ചെയ്തു. വിചാരണ തുടരുന്ന സാഹചര്യത്തില്‍ വാട്ട് സണിപ്പോഴും കൊലപാതകം നിഷേധിക്കുകയാണ്.