ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ അന്യഭാഷാനായികയാണ് നിക്കി ഗൽറാനി. മലയാള സിനിമയിലേക്ക് കടന്നുവന്ന ഈ താരത്തെ പെട്ടെന്നു തന്നെ പ്രേക്ഷകർ സ്വീകരിച്ചു. വെള്ളിമൂങ്ങ, 1983, ഓം ശാന്തി ഓശാന, ഇവൻ മര്യാദരാമൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. നായികമാരെക്കുറിച്ച് അപവാദങ്ങൾ പ്രചരിക്കുന്നത് സ്വാഭാവികമാണ്. അത്തരത്തിലൊരു ആരോപണമാണ് ഇപ്പോൾ നിക്കിക്കെതിരെയും പ്രചരിക്കുന്നത്.
സഹോദരിക്ക് വേണ്ടി നിക്കി അവസരം ചോദിക്കുന്നുവെന്ന തരത്തിലുള്ള അപവാദപ്രചാരണങ്ങളാണ് ചിലർ നടത്തുന്നതെന്ന് താരം പറയുന്നു. ഇക്കാര്യത്തിന് വ്യക്തമായ മറുപടിയുമായാണ് താരം ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്. നിക്കി ഗൽറാണിയുടെ സഹോദരിയായ സൻജനാ കന്നഡ സിനിമാതാരമാണ്. സൻജനയുടെ തമിഴ് പ്രവേശനത്തിന് വേണ്ടി നിക്കി സംവിധായകരോട് അവസരം ചോദിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് തന്റെ വളർച്ചയ്ക്ക് തടസം നിൽക്കുന്നവരാണെന്നു താരം പറയുന്നു.
മലയാളത്തിൽ നിന്നും തമിഴിലേക്ക് പ്രവേശിച്ച താരത്തിനെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തന്റെ സിനിമാ വളർച്ചയ്ക്ക് വിഘാതമായി നിൽക്കുന്നവരാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത്. താനും തന്റെ സഹോദരിയും അവസരത്തിന് വേണ്ടി അലയേണ്ട അവസ്ഥയിലല്ല. നിരവധി അവസരങ്ങൾ അല്ലാതെ തന്നെ തങ്ങളെത്തേടി എത്തുന്നുണ്ട്. തങ്ങളെത്തേടി വരുന്ന ഓഫറുകൾ എല്ലാം സ്വീകരിക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് ഞങ്ങൾ. അതിനിടയിലാണ് ഇത്തരമൊരു കാര്യം തങ്ങളെക്കുറിച്ച് പ്രചരിക്കുന്നതെന്നും താരം പറഞ്ഞു.