ജന്മദിനത്തിൽ ബർത്ത്ഡേ ബോയ് അല്ലെങ്കിൽ ഗേളിന് സർപ്രൈസ് ഒരുക്കുക എന്നത് പുതുമയുള്ള കാര്യമല്ല.
ചിലർ സമ്മാനം നൽകുന്പോൾ ചിലർ ബർത്ത്ഡേ പാർട്ടി തന്നെ ഒരുക്കി ഞെട്ടിക്കും. പാതിരാത്രി 12നായിരിക്കും ചിലരുടെ സർപ്രൈസ് പാർട്ടി.
എന്നാൽ സർപ്രൈസ് സമ്മാനം കൈവിട്ടുപോയതിന്റെ വിഷമത്തിലാണ് ഇവിടെ ഒരു ബർത്തഡേ ഗേൾ.
നിക്കി വാക്കറുടെ 37 ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിക്കിയുടെ അമ്മ കരോൾ അവൾക്ക് ഒരു സമ്മാനം അയച്ചു നൽകിയിരുന്നു.
വീടുനു പുറത്തുള്ള പൂന്തോട്ടത്തിൽ വച്ചാണ് നിക്കി സമ്മാനപ്പൊതി തുറന്നത്.
വൃത്താകൃതിയിലുള്ള സമ്മാനപ്പൊതി സാധാരണപോലെയാണ് നിക്കി തുറന്നത്. പൊതിക്കുള്ളിൽ പിങ്ക് നിറത്തിലുള്ള ബലൂൺ ഹൈഡ്രജൻ നിറച്ചു പായ്ക്ക് ചെയ്തിരിക്കുകയായിരുന്നു.
സമ്മാനം അതുകൊണ്ടും തീർന്നില്ല. ബലൂണിന്റെ നൂലിൽ 100 യൂറോയും (ഏകദേശം 10,000 രൂപ) ഒട്ടിച്ചുവച്ചിരുന്നു.
പക്ഷെ പൊതി തുറന്നതോടെ ബലൂൺ ആകാശത്തേക്ക് ഉയർന്നു, കൂടെ നോട്ടുകളും. കരോൾ പദ്ധതിയിട്ട പോലെ സംഗതി കണ്ട് നിക്ക് ഞെട്ടി.
പക്ഷെ കാര്യങ്ങൾ കൈവിട്ടു പോയി. കരോൾ നൽകിയ നോട്ടുകളും ബലൂണിനൊപ്പം മുകളിലേക്ക് പറന്നു. അടുത്ത പ്രദേശത്തൊക്കെ പരിശോധിച്ചെങ്കിലും ബലൂൺ കിട്ടിയില്ലെന്ന് നിക്കി വ്യക്തമാക്കി.