നീണ്ട ഇടവേളയ്ക്കു ശേഷം നിക്കി ഗൽറാണി മലയാളത്തിലേക്ക് തിരികെയെത്തുന്നു. എസ്. ബിനുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇതിഹാസയുടെ രണ്ടാം ഭാഗം ഇതിഹാസ 2വിലൂടെയാണ് നിക്കി വീണ്ടും മലയാളത്തിൽ സജീവമാകുവാൻ ഒരുങ്ങുന്നത്.
ഷൈൻ ടോം ചാക്കോ, അനുശ്രീ എന്നിവരായിരുന്നു ഇതിഹാസയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവർ. ഇന്ദ്രജിത്താണ് ഇതിഹാസ 2വിലെ നായകൻ. നവംബർ 25ന് കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.