ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ല;ചാവക്കാട് നഗരസഭയിൽ കെ​ട്ടി​ട​നി​കു​തിയി​ൽ 1400 ശ​ത​മാ​നം വർധന; പ്രതിഷേധിച്ച് കട ഉ​ട​മ​ക​ൾ

ചാ​വ​ക്കാ​ട്; കെ​ട്ടി​ട​നി​കു​തി കു​ത്ത​നെ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധ​വു​മാ​യി ഉ​ട​മ​ക​ൾ. നി​കു​തി വ​ർ​ധ​ന 1400 ശ​ത​മാ​നം വ​രെ​യെ​ന​ന് ഉ​ട​മ​ക​ളു​ടെ യോ​ഗം ആ​രോ​പി​ച്ചു.വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ നി​കു​തി വ​ർ​ധി​പ്പി​ച്ച ന​ഗ​ര​സ​ഭ 2013 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക അ​ഞ്ച് ശ​ത​മാ​നം മാ​ത്ര​മാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഭീ​മ​മാ​യ വ​ർ​ധ​ന​യാ​ണ് ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ലെ​ന്നു ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​ക​ളു​ടെ നി​ല​പാ​ടി​ൽ ഉ​ട​മ​ക​ളു​ടെ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം തേ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നു നി​വേ​ദ​നം ന​ൽ​കും. ജാ​ഫ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​വി.​അ​ബ്ദു​ൽ ഹ​മീ​ദ്, എ​ച്ച്.​എ​സ്. ഹ​നീ​ഫ, എ.​പി.​ഇ​ബ്രാ​ഹിം, എ.​പി.​ഷ​ഹീ​ർ, മു​ഹ​മ്മ​ദു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 50 കെ​ട്ടി​ട ഉ​ട​മ​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts