പേരൂർക്കട: നഗരസഭയുടെ നെടുങ്കാട് വാർഡിൽ പെടുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിലും നിലം നികത്തലും വ്യാപകമായി തുടരുന്നു.ഇവിടെ കാവിൽ റസി. അസോസിയേഷൻ മേഖലയിലാണ് മണ്ണിടിക്കലും നിലം നികത്തലും വ്യാപകം.
പ്രദേശത്തെ നെൽവയലുകൾ എല്ലാം മണ്ണിട്ടു നികത്തുന്നതായി വ്യാപക പരാതിയുണ്ട്.ഇത് പലതരത്തിലുള്ള പാരിസ്ഥിതിക ആഘാതങ്ങൾക്ക് ഇടയാക്കുമെന്നും സ്ഥലത്തെ അനധികൃത പ്രവർത്തനങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ കരമന അജിത്ത് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.
നിലംനികത്തൽ തുടരുന്നതിനാൽ സ്വാഭാവിക ഓടകൾ അടയുന്നതിനാൽ മഴ വെള്ളത്തിൻറെ ഒഴുക്ക് നിലച്ച് വെള്ളപ്പൊക്കം ഉണ്ടാകുന്നതു പതിവാണ്.