വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ന് എ​തി​രു​നി​ൽ​ക്കു​മെ​ന്ന് ക​രു​തി ! യു​വാ​വും ബ​ന്ധു​വാ​യ യു​വ​തി​യും തൂ​ങ്ങി​മ​രി​ച്ചു; ; നിലമ്പൂരില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

നി​ല​മ്പൂ​ർ: കാ​ണാ​താ​യ യു​വാ​വി​നെ ബ​ന്ധു​വാ​യ യു​വ​തി​ക്കൊ​പ്പം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

നി​ല​മ്പൂ​ര്‍ മു​തി​രി കാ​ഞ്ഞി​ര​ക്ക​ട​വ് സ്വ​ദേ​ശി വി​നീ​ഷ് (22), ഗൂ​ഡ​ല്ലൂ​ര്‍ ഓ​വേ​ലി സീ​ഫോ​ർ​ത്തി​ൽ ര​മ്യ (22) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വി​നീ​ഷി​ന്‍റെ വീ​ടി​ന് സ​മീ​പം വി​ജ​ന​മാ​യ റ​ബ​ർ തോ​ട്ട​ത്തി​ൽ ഉ​ച്ച​യ്ക്കാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്.

ഇ​രു​വ​രും ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​നീ​ഷി​ന്‍റെ അ​മ്മാ​വ​ന്‍റെ മ​ക​ളാ​ണ് ര​മ്യ.

വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ന് എ​തി​രു​നി​ൽ​ക്കു​മെ​ന്ന് ക​രു​തി ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. ബം​ഗ​ളൂ​രു​വി​ൽ ന​ഴ്സ് ആ​ണ് ര​മ്യ. 

ജൂ​ലൈ 11ന് ​വൈ​കി​ട്ട് വി​നീ​ഷ് വീ​ട്ടി​ൽ​നി​ന്നു പോ​യ​താ​ണ്. പി​റ്റേ​ന്ന് വൈ​കി​ട്ട് ര​മ്യ​യു​മൊ​ത്ത് നി​ല​മ്പൂ​രെ​ത്തി.

ര​മ്യ​യു​ടെ ഫോ​ണി​ൽ​നി​ന്ന് വി​നീ​ഷി​ന്‍റെ വീ​ട്ടു​കാ​രെ വി​ളി​ച്ച​താ​യി പ​റ​യു​ന്നു.

Related posts

Leave a Comment