ബംഗളൂരു: കേരളത്തിലെ നിലമ്പൂർ ഏറ്റുമുട്ടലിൽനിന്നു രക്ഷപ്പെട്ട ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കർണാടക പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ചിക്കമംഗളൂരു-ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. മൂന്നു പേര് രക്ഷപ്പെട്ടു.
ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി മേഖലകളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ വർധിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസും ആന്റി നക്സൽ ഫോഴ്സും ഹിബ്രി വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകളെ കാണുകയും ഏറ്റുമുട്ടൽ ഉണ്ടാവുകയുമായിരുന്നു.
രക്ഷപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്. മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവിയായ വിക്രം ഗൗഡ, 2016ൽ നിലമ്പൂരിൽ കേരള പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ടിരുന്നു.