നിലന്പൂർ: നിലന്പൂർ വനമേഖലയിൽ കാട്ടാനകളുടെ ശല്യം വർധിക്കുന്നു. പട്ടാപ്പകൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാകുകയാണ്.
ഇന്നലെ നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കാട്ടാനകളെ ഒടുവിൽ കാടുകയറ്റി. ആർആർടി, എമർജൻസി റസ്ക്യൂ ഫോഴ്സ്,
എടക്കോട് വനം സ്റ്റേഷനിലെ ജീവനക്കാർ, നാട്ടുകാർ എന്നിവർ ചേർന്നാണ് ആനകളെ കാടു കയറ്റിയത്.
മന്പാട് കുളിക്കൽ അങ്ങാടിക്ക് സമീപം പട്ടാപ്പകലാണ് ഇന്നലെ കാട്ടാനകളിറങ്ങിയത്. ആനയെ തിരിച്ചു കാട്ടിലേക്കു അയക്കാൻ ഉച്ചക്കു 12 മണിയോടെ ശ്രമം തുടങ്ങി.
രണ്ടു മണിയോടെ മേപ്പാടം കൂളിക്കൽ അങ്ങാടിക്ക് സമീപമുള്ള പാടത്തിനരികിലെ പൊന്തക്കാട്ടിൽ നിന്നു ആനകളെ ചാലിയാർ പുഴ കടത്തി.
എന്നാൽ ഓടായിക്കൽ ഭാഗത്തേക്ക് നീങ്ങിയ ആനകൾ ഇടക്കിടെ പിൻതിരിയാൻ ശ്രമിച്ചത് ഭീതി പരത്തി.
ആനകൾ നിലന്പൂർ അരുവാക്കോട് ഭാഗത്ത് കൃഷി നാശവും വരുത്തുകയും ആർആർടിഓഫീസ് മുറ്റം വരെ എത്തുകയും ചെയ്തു.
ചാലിയാർ പുഴ കടന്നു സോളാർ വൈദ്യുതി വേലിക്ക് അപ്പുറത്തു കൂടെ മന്പാട് തോട്ടിന്റക്കര കൂളിക്കൽ അങ്ങാടിക്ക് സമീപമാണ് ആനകൾ പട്ടാപ്പകലെത്തിയത്.
പൊന്തക്കാട്ടിൽ കാട്ടാനകളെ കണ്ട നാട്ടുകാരാണ് വനപാലകരെയും ഇആർഎഫ് അംഗങ്ങളെയും വിവരമറിയിച്ചത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേത്യത്വത്തിൽ ആർആർടി അംഗങ്ങളും ഇആർഎഫ് അംഗങ്ങളും നാട്ടുകാരും എടക്കോട് സ്റ്റേഷനിലെ വനപാലകരും കൊടുപുഴ സ്റ്റേഷനിലെ വനപാലകരും സ്ഥലത്തെത്തി റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചും കൂക്കിവിളിച്ചുമാണ് ആനകളെ ഓടിച്ചത്.
ഇതു കാണാൻ ജനം തടിച്ചു കൂടിയതോടെ നിലന്പൂർ സിഐയുടെ നേതൃത്വത്തിൽ പോലീസെത്തി ജനങ്ങളെ നിയന്ത്രിച്ചു. ഓടിപ്പോകുന്നതിനിടയിൽ ആന എടക്കോട് വനം സ്റ്റേഷനു സമീപത്തെ ഒരു ബൈക്കും തകർത്തു.
അസീസ് എന്നയാളുടെ ബൈക്കാണ് തകർത്തത്. ഇയാൾ ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. വൈകുന്നേരം 3.30 തോടെയാണ് എക്കോട് സ്റ്റേഷൻ പരിധിലേക്കു ആനകൾ കാടുകയറിയത്.
ആനകളെ തുരത്താൻ വനം വകുപ്പ് നിയമിച്ച ആർആർടി ജീവനക്കാർ താമസിക്കുന്ന മുറ്റത്തേക്ക് ആനകൾ എത്തിയത് ജീവനക്കാരെ ആശങ്കപ്പെടുത്തുന്നു.
കെഎൻജി റോഡിൽ മന്പാട് തോട്ടിന്റക്കര മുതൽ നിലന്പൂർ ടൗണ് വരെ ഭീതിയുടെ മുൾമുനയിലാണ്.
മാസങ്ങൾക്കു മുന്പു കാട്ടാനകൾ നിലന്പൂരിലെ വനം വകുപ്പിന്റെ കാര്യാലയത്തിന്റെ ഗേറ്റ് തകർക്കുകയും നിലന്പൂർ ഇൻഫെന്റ് ജീസസ് ദേവാലയ മുറ്റത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
നിലന്പൂരിലെ മലയോര മേഖലകളും ടൗണുകളും കാട്ടാന ഭീതിയിൽ കഴിയുന്പോഴും ജില്ലയിൽ ആർആർടിക്ക്
ഒരു ടീമും ഒരു വാഹനവും മാത്രമാണുള്ളത്. വന്യ ജീവി സംബന്ധമായ എല്ലാത്തിനും ഇവർ മാത്രം. സർക്കാർ തലത്തിൽ അടിയന്തര നടപടി സ്വീകരിക്കുകയാണാവശ്യം.