മലന്പുഴ: മഴക്കാലകെടുതിക്കുശേഷം മുക്കൈപുഴ പുഴയ്ക്കു മുകളിലൂടെകടുക്കാംകുന്നം നിലന്പതിപാലം വഴി യാത്ര അപകടഭീഷണിയിൽ. ഇരുവശവും കൈവരികളില്ലാത്തതും റിഫ്ളക്ടറുകൾ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുകയാണ്.
റോഡിന്റെ കിഴക്കുവശം പുഴയിലേക്കും പടിഞ്ഞാറുഭാഗം കൂറ്റൻ ശുദ്ധജല പൈപ്പിനും റോഡിനുമിടയിൽ രണ്ടടിയോളം വീതിയുള്ള വിടവിലേക്കുമാണ് അപകടമുണ്ടായാൽ വാഹനങ്ങൾ വീഴുക. രാത്രികാലത്ത് എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചം കണ്ണിൽ തട്ടിയാൽ റോഡിന്റെ വശങ്ങളോ റോഡരികിലൂടെ പോകുന്നവരെയോ കാണാനാകില്ല.
ഈ സാഹചര്യത്തിൽ റോഡിന്റെ ഇരുഭാഗത്തും കൈവരിയും തെരുവുവിളക്കുകളും സ്ഥാിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. പ്രദേശവാസികൾക്ക് റോഡ് പരിചിതമാണെങ്കിലും മലന്പുഴയിലേക്കു വരുന്ന വിനോദസഞ്ചാരികൾ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്.