കാമുകനെ നടി അകറ്റി നിര്‍ത്തിയത് പരസ്ത്രീ ബന്ധം മൂലം; യുവാവ് ലൊക്കേഷനില്‍ തീ കൊളുത്തി മരിച്ചതിന് പിന്നാലെ സീരിയല്‍ നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു, വിവാദ നടി വീണ്ടും വാര്‍ത്തകളില്‍

കാമുകനെന്ന് അവകാശപ്പെട്ട് യുവാവ് സ്വയം തീ കൊളുത്തി മരിച്ച സംഭവത്തോടെ വിവാദത്തിലായ ടെലിവിഷന്‍ നടി നിലാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിഷം കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയശതന്നും വിവരം അറിഞ്ഞ ബന്ധുക്കള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടിയെ ഉടന്‍ തന്നെ എത്തിച്ചെന്നും താരം ഇപ്പോള്‍ ചികിത്സയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടി അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

സീരിയല്‍ രംഗത്ത് ശ്രദ്ധേയയാണ് നിലാനി. തമിഴ് സീരിയലുകളിലെ നിത്യ സാന്നിധ്യമായ ഇവര്‍ ഒരു മലയാളം സീരിയയിലും അടുത്തിടെ അഭിനയിച്ചിരുന്നു. കാമുകനായി ഗാന്ധി ലളിത്കുമാര്‍ ആത്മഹത്യ ചെയ്തതോടെയാണ് നിലാനി വീണ്ടും ശ്രദ്ധാകേന്ദ്രമായത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ.

കാമുകന്റെ ആത്മഹത്യയെ തുടര്‍ന്ന് നിലാനി സമ്മര്‍ദത്തിലായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ പരിചയപ്പെടുന്നതെന്നും രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ പല കാര്യങ്ങളിലും അയാള്‍ എന്നെ സഹായിക്കുമായിരുന്നു. ആ പരിചയത്തിലാണ് കല്യാണ ആലോചനയുമായി അയാള്‍ മുന്നോട്ടു വന്നത്. എന്നാല്‍ ആ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചു. എന്റെ കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അത്- കാമുകന്റെ മരണത്തെപ്പറ്റി കഴിഞ്ഞദിവസം നിലാനി പറഞ്ഞിരുന്നു.

കുമാറിന്റെ മരണത്തില്‍ തെളിവുകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും താനാണ് കൊലയാളി എന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചുവിടുകയാണെന്ന ആരോപണവുമായി നിലാനി രംഗത്തെത്തി. ഗാന്ധിനഗര്‍ സ്വദേശിയായ ലക്ഷ്മി കുമാര്‍ കഴിഞ്ഞ ദിവസം രാവിലെ കെക നഗറിലെ വീട്ടില്‍ വെച്ചാണ് കുമാര്‍ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

മൂന്ന് വര്‍ഷമായി ഇയാള്‍ നടി നിലാനിയുമായി പ്രണയത്തിലായിരുന്നു. നിലാനിയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഇയാള്‍ സ്ഥിരം സാന്നിധ്യമായിരുന്നു. നടിയെ ഷൂട്ടിംഗിന് കൊണ്ട് പോകുന്നതും തിരികെ കൊണ്ടുവരുന്നതും ഇയാളായിരുന്നു.എന്നാല്‍ വിവാഹം ചെയ്യണം എന്ന ഇയാളുടെ ആഗ്രഹത്തിന് നടി എതിര് നിന്നു.

പല സ്ത്രീകളില്‍ നിന്ന് പണം തട്ടി കടന്നു കളഞ്ഞിട്ടുണ്ടെന്നും നിലാനി പറയുന്നു. ഇതോടെയാണ് ഞാന്‍ അയാളുമായി അകലം പാലിച്ചത്. അതോടെ ഞാന്‍ അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. താന്‍ ഒളിവില്‍ പോയിട്ടില്ല. ഞാന്‍ നിങ്ങള്‍ക്കു മുന്‍പിലുണ്ട്. നിലാനി പറഞ്ഞു. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കെ.കെ നഗറില്‍ വച്ച് ദേഹത്ത് തീ കൊളുത്തി ലളിത്കുമാര്‍ ആത്മഹത്യ ചെയ്യുന്നത്. നിലാനി ആശുപത്രിയില്‍ ആയതോടെ പരല സീരിയലുകളുടെയും ഷൂട്ടിംഗ് മുടങ്ങി.

Related posts