കാഞ്ഞങ്ങാട്ടെ ഏച്ചിക്കാനം തറവാട്. വടക്കുംനാഥനടക്കം നിരവധി ചിത്രങ്ങളുടെ പശ്ചാത്തലമാണവിടം. ഇപ്പോൾ സിനിമാ ചിത്രീകരണം നാട്ടുകാർക്കവിടെ ഒരു പുതുമയേ അല്ല. എന്നാൽ ഇതുവരെ നടന്ന ചിത്രീകരണം പോലെയല്ല ഇപ്പോൾ നടക്കുന്നത്. തറവാടിനെ പൂർണ്ണമായും ഉപയോഗിച്ച് അതിന്റെ അന്തഃസത്ത ഉയർന്നു നിൽക്കുന്ന ചിത്രം. ചിത്രത്തിന്റെ പശ്ചാത്തലം തന്നെ തറവാടാണ്.
നിലാവറിയാതെ… പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള, നല്ല സംവിധായകരുടെ കൂടെ നിരവധി സിനിമകൾക്കു കാമറ ചലിപ്പിച്ച ഉൽപൽ വി.നായനാർ ആദ്യമായി സംവിധാനം ചെയ്യുന്നചിത്രമാണിത്. 200 വർഷം മുന്‍പ് വടക്കെ മലബാറിലെ തുളുനാടിന്റെ പശ്ചാത്തലത്തിൽ ജാതീയപരമായ ആചാരങ്ങളുടെ പേരിൽ, ആചാരങ്ങളെ ജാതീയപരമായി നോക്കിക്കണ്ടപ്പോൾ ഒരു തറവാടിനു നേരിടേണ്ടി വന്ന ദുരന്തം. അതാണ് കഥാ തന്തു. ഹരിക്കോട്ടുതറവാട്ടിലെ കാരണവരായ രാമനെശ്മാന്റെ വിശ്വസ്തനായ കാര്യസ്ഥൻ പൊക്കനിലൂടെയാണ് കഥ നീങ്ങുന്നത്. മുപ്പതിലധികം കഥാപാത്രങ്ങൾ…
രാമനെശ്മാനൻ ആയി സന്തോഷ് കീഴാറ്റൂരും, പൊക്കനായി ബാലയും, കേളുവായി സുധീർ കരമനയും, കാലിയാൻ കൊട്ടനായി ശ്രീകുമാറും, അന്പാടിയായി ഇന്ദ്രൻസും, പാറ്റയായി അനുമോളും വേഷമിടുന്നു. വെള്ളുങ്ങൻ, വെള്ളച്ചി അങ്ങനെ തുടങ്ങുന്നു മറ്റു കഥാപാത്രങ്ങൾ…
തുളുനാടൻ ക്രിയേഷൻസിന്റെ ബാനറിൽ ബിജു മത്തായി, കുഞ്ഞന്പു നായർ ബേത്തൂർ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ രചന നവാഗതനായ സുരാജ് മാവിലയാണ്. ഛായാഗ്രഹണം സജൻ കളത്തിൽ, ഗാനരചന കൈതപ്രം, കെ.വി.എസ്-കണ്ണപുരം, സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ, ചമയം രാജേഷ് നെ·ാറ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, കലാസംവിധാനം മനുജഗത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപാലകൃഷ്ണൻ, അസ്സോസിയേറ്റ് ഡയറക്ടർ കമൽ പയ്യന്നൂർ, രാജീവ് കൃഷ്ണ, പ്രൊഡക്ഷൻ കണ്ട്രോളർ പ്രമോദ് കുന്നത്തു പാലം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മോഹൻ രാജ്, എഡിറ്റിംഗ് പി.സി.മോഹനൻ, പി.ആർ.ഒ ബിജു പുത്തൂര്‍.
-ബിജു പുത്തൂര്‍