
തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ടിരിക്കുന്ന വിദ്യാർഥികളെയും കേരളീയരെയും നാട്ടിൽതിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെഎസ്യു നിൽപ്പ് സമരം സംഘടിപ്പിച്ചു.
സംസ്ഥാനത്തെ 1000 കേന്ദ്രസംസ്ഥാന സർക്കാർ ഓഫീസുകൾക്കു മുൻപിലാണ് സമരം സംഘടിപ്പിച്ചത്. അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളി വിദ്യാർഥികളെ തിരിച്ചെത്തിക്കുക, നാട്ടിലേക്ക് മടങ്ങാൻപ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുക എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സെക്രട്ടേറിയറ്റിനു മുന്നിൽ രാവിലെ ആരംഭിച്ച സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിഎസ് ശിവകുമാർ എംഎൽഎ ,എഐസിസി അംഗം കെ.എസ്. ഗോപകുമാർ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം ബാലു, അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എൻഎസ്യുഐ ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫൻ, കെഎസ്യു സംസ്ഥാന ഉപാധ്യക്ഷൻ റിങ്കു പടിപ്പുരയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, ജില്ലാ പ്രസിഡന്റ് സെയ്തലി കായ്പ്പാടി, ജില്ലാ വൈസ് പ്രസിഡന്റ് ശരത്, ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് എന്നിവരാണ് സെക്രട്ടറിയേറ്റിനു മുന്നിൽ നിൽപ്പ് സമരത്തിന്റെ ഭാഗമായത്.
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരം കോൺഗ്രസ് വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് അഡ്വ. സുധീർ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. കെഎസ്യു സംസ്ഥാന ജോയിൻ സെക്രട്ടറി ഷബീർ ഹാഷിം, ബ്ലോക്ക് പ്രസിഡന്റ് സാഗർ പാങ്ങോട് എന്നിവർ നേതൃത്വം നൽകി.
ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ അസംബ്ലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലംകോട് പോസ്റ്റ് ഓഫീസ് നടയിൽ ധർണ നടത്തി.പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.എച്ച്. അഷറഫ് ആലംകോട് ഉദ്ഘാടനം ചെയ്തു ബീൽ കല്ലമ്പലം, എ.എം.എസ്. മുസ്തഫ ആലംകോട്, നൗഫൽ കടുവാപ്പള്ളി, ഷെബീർ കുളമുട്ടം തുടങ്ങിയവർ നേതൃത്വം നൽകി.
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളറട കെഎസ്ഇ ബി ഓഫീസിനുമുന്നില്‍ നില്‍പ്പ് സമരം നടത്തി.പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് ജെ.എസ്. ബ്രമിന് ചന്ദ്രന്റെ നേതൃത്വത്തില്‍, മാരായമുട്ടം വിനോത്, ശ്യാം പ്രകാശ്,ആനി പ്രസാദ്, ദസ്തഗിര്‍, രാജ് മോഹന്‍, മംഗള്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.