എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി​യ നേ​താ​ക്ക​ൾ​ക്കു പി​ഴ​യും  നി​ൽ​പു ശി​ക്ഷ​യും വിധിച്ച് കോടതി

ആ​ലു​വ: യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് എ​സ്പി ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി​യ ആ​ലു​വ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​ട​ക്ക​മു​ള്ള യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കു പി​ഴ​യും കോ​ട​തി പി​രി​യും​വ​രെ നി​ൽ​പു ശി​ക്ഷ​യും. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ 43 പേ​ർ​ക്ക് 700 രൂ​പ വീ​തം പി​ഴ​യും കോ​ട​തി പി​രി​യു​ന്ന അ​ഞ്ചു​വ​രെ കോ​ട​തി വ​രാ​ന്ത​യി​ൽ നി​ൽ​പു ശി​ക്ഷ​യും വി​ധി​ച്ച​ത്.

2018 ജൂ​ൺ അ​ഞ്ചി​ന് വൈ​കി​ട്ട് 5.30 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ലീ​സു​കാ​ര​ന്‍റെ കാ​റി​ല്‍ ഇ​ടി​ച്ചെ​ന്നാ​രോ​പി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. കു​ഞ്ചാ​ട്ടു​ക​ര മ​ര​ത്തും​കു​ടി ഉ​സ്മാ​ന്‍ (39) ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് എ​ട​ത്ത​ല ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​ന്‍റെ ഗേ​റ്റി​നു മു​ന്നി​ല്‍ പോ​ലീ​സു​കാ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ല്‍ ഇ​ടി​ച്ച​ത്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ചി​നെ​തി​രേ​യെ​ടു​ത്ത കേ​സി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ 80 പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എം​എ​ൽ​എ​യെ കേ​സി​ൽ​നി​ന്നു കോ​ട​തി ഒ​ഴി​വാ​ക്കി. ഇ​ന്ന​ലെ ഹാ​ജ​രാ​യ 43 പേ​രും കു​റ്റം സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ശി​ക്ഷ വി​ധി​ച്ച​ത്.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് പൂ​ഴി​ത്ത​റ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലി​സി ഏ​ബ്ര​ഹാം, അ​ന്ന​ത്തെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സി പി. ​ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. നി​യ​മ​സ​ഭ​യി​ൽ​വ​രെ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട വി​ഷ​യ​മാ​യി​രു​ന്നു ഇ​ത്.

വ​രാ​പ്പു​ഴ സം​ഭ​വ​ത്തി​നു തു​ട​ർ​ച്ച​യാ​യാ​ണ് എ​ട​ത്ത​ല സം​ഭ​വ​വും ന​ട​ന്ന​ത്. സ​മ​ര​ങ്ങ​ളി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നെ​ന്നും ആ​ലു​വ ഒ​രു സ്വ​ത​ന്ത്ര റി​പ്പ​ബ്ലി​ക് അ​ല്ലാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു.

Related posts