ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പോകും. ഡൽഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് യാത്ര.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച് പ്രേമകുമാരി ചര്‍ച്ച നടത്തുമെന്നും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും അവരുടെ ഒപ്പം ഉണ്ടാകും. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണ് കൊല്ലപ്പെട്ടത്.
കേസിൽ നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വിധി ശരിവച്ചു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകുന്നതിനായി ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.