സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് നടിയും മോഡലുമായ നിമിഷ ബിജോ.
താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ മിക്കതും ഗ്ലാമറസായതിനാല് വൈറലാകാന്‍ അധിക സമയം എടുക്കാറില്ല.
അടുത്തിടെ മമ്മൂട്ടിയുടെ ഭീഷ്മപര്‍വത്തിലെ ‘ചാമ്പിക്കോ’ ഫോട്ടോഷൂട്ട് അനുകരിച്ചുള്ള താരത്തിന്റെ റീല്‍ പുറത്തിറങ്ങിയിരുന്നു.
നിമിഷയുടെ ആരാധകര്‍ പെട്ടെന്നു തന്നെ റീല്‍സ് ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അതിനു പിന്നാലെ താരത്തിന്റെ ഫോട്ടോഷൂട്ടാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.
ഗ്ലാമറസായുള്ള താരത്തിന്റെ ചിത്രങ്ങള്‍ കിടുവാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
മലയാള സിനിമയില്‍ തന്നെ ഇത്ര സൗന്ദര്യമുള്ളവര്‍ കുറവാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ചേച്ചി പൊളിയാണ് എന്നും കമന്റ് ചെയ്തവരുണ്ട്.
സിനിമയിലും മോഡലിംഗിലുമായി സജീവമാണ് താരമിപ്പോള്‍. ചീട്ടി, രാക്ഷസി, കോളേജ് ക്യൂട്ടീസ്, അവഞ്ചേഴ്സ്, എതിരേ എന്നിവയാണ് താരത്തിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.




