മലയാളികള്‍ക്ക് സുപരിചയായ താരമാണ് നിമിഷ ബിജോ. സോഷ്യല്‍ മീഡിയയിലും താരമായ നിമിഷയുടെ ഫോട്ടോഷൂട്ടുകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.
എന്നാല്‍ പലരും താരത്തിന്റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്റുകള്‍ ചൊരിയാറുണ്ട്.
അത്തരത്തിലൊരു കമന്റിന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
നിമിഷ പങ്കുവെച്ച ഒരു ചിത്രത്തിനു താഴെ ’90 ഏജ് ആയി കിളവി അവളുടെ ഒരു വീഡിയോ എടുത്തോണ്ടു പോടീ മൈ****’ എന്നാണ് പ്രണവ് കാഞ്ഞങ്ങാട് എന്നയാള്‍ കമന്റ് ചെയ്തത്.
അയാളുടെ കമന്റിന്റെ സ്ക്രീന്‍ഷോട്ടും അയാളുടെ ചിത്രവും പങ്കുവെച്ചുകൊണ്ട് നിമിഷ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
നിമിഷയുടെ മറുപടി ഇങ്ങനെ…
Pranav kanhangad എന്നെ കുറെ പേര് തെറി വിളിക്കുന്നുണ്ട് അതെല്ലാം കണ്ടിട്ടും ഞാന്‍ പ്രതികരിക്കാറില്ല…
പക്ഷേ ഒരു പെണ്ണായാ എന്നെ പച്ചയ്ക്ക് തെറി വിളിച്ച ഈ കൊച്ചു മോനോട് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് എന്താണ് പറയാനുള്ളത്…..
എനിക്ക് ഒരുപാട് വിഷമമായ ഒരു കമന്റ് ആണ് ഇത്… ഞാന്‍ ഇവരുടെ ഒന്നും വീട്ടിലോ അല്ലെങ്കില്‍ ഇവരുടെ കാര്യം അന്വേഷിക്കാനോ പോകുന്നില്ല…
എന്റെ സന്തോഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്…പിന്നെ എന്നെ എന്തിനാണ് പബ്ലിക് ആയി തെറി വിളിച്ചത്..
അത് കണ്ടു ലൈക് അടിക്കുകയും ചെയ്യുന്ന കുറേ പേരും എന്നെ മാനസികമായിട്ട് ഇത് ബുദ്ധിമുട്ടിച്ചു…. Pranav Kanhangad