ഷിബിന്‍ ബാബു
സോഷ്യല്‍ മീഡിയയിലെ ഒരു താരമായിരുന്നു നിമിഷ ബിജോ. പള്ളിയോടത്തില്‍ ചെരിപ്പിട്ടു കയറി ഫോട്ടോ എടുത്തതോടെയാണ് വിവാദങ്ങളില്‍പ്പെടുന്നത്.
ആ വിവാദങ്ങളെല്ലാം തനിക്ക് ഗുണമായെന്ന് പറയുകയാണ് നിമിഷ ബിജോ. സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ താരം നിമിഷ രാഷ്ട്രദീപികയോട് മനസുതുറക്കുന്നു…
സെലിബ്രറ്റി പദവി ആസ്വദിക്കുന്നു
സെലിബ്രറ്റി താരമായത് ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്്. മാത്രമല്ല സിനിമാ, സീരിയല്‍, മേഖലകളില്‍ സെലിബ്രറ്റിയാകാനാണ് ആഗ്രഹിച്ചത്.
പക്ഷേ പള്ളിയോടം വിഷയത്തിലാണ് ഞാന്‍ സെലിബ്രറ്റി ആയതും. ആ സംഭവം ഞാന്‍ മനപൂര്‍വം ഉണ്ടാക്കിയതല്ല, എല്ലാവരുംകൂടി അതൊരു വിഷയമാക്കിയതാണ്. എനിക്ക് അറിയിയില്ലായിരുന്നു ഇങ്ങനെയൊരു വിഷയം.
കോട്ടയംകാരിയാണ്, പക്ഷെ അച്ചായത്തിയല്ല
ഞാന്‍ കോട്ടയംകാരിയാണ്, അച്ചായന്മാരുടെ നാടാണ്, പക്ഷേ ഞാന്‍ അച്ചായത്തിയല്ല. മുണ്ടക്കയം പറത്താനം എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്.
ഏഴാം ക്ലാസുവരെയാണ് ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളു. പിന്നെ ഫാമിലിയായി ചാലക്കുടിയ്ക്ക് വരുകയാണ് ഉണ്ടായത്.
ഇവിടെയായിരുന്നു ബാക്കി പഠനവും ഡാന്‍സ് പഠനവും എല്ലാം. ചാലക്കുടിക്കാരി എന്ന് അറ്ിയപ്പെടാനാണ് എനിക്ക് ആഗ്രഹവും.
ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ല
പള്ളിയോട വിഷയം എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാമണ്. ആ സംഭവം ഒരാഴ്ചയോളം എന്റേയും എന്റെ ഫാമിലിയുടെയും സമാധാനം കെടുത്തി.
ഇപ്പോഴും അതിന്റെ പേരില്‍ ആളുകള്‍ കളിയാക്കുന്നുണ്ട്, ട്രോളുന്നുണ്ട്. ചെയ്യാത്തൊരു തെറ്റാണ് അത്.
എനിക്ക് പേടിക്കേണ്ട കാര്യമില്ല, ഞാന്‍ എന്തായാലും മുന്നോട്ടുതന്നെപോകും. ഇപ്പോഴും പലരും വന്ന് പറയുന്നുണ്ട് ഒരു മാപ്പ് പറഞ്ഞാല്‍ തിരീല്ലേ, ഒരു മാപ്പ് പറഞ്ഞുകൂടെയെന്ന്. ചെയ്യാത്ത തെറ്റിന് ഞാന്‍ എന്തിനാണ് മാപ്പ് പറയുന്നത്.
വിവാദമുണ്ടാക്കിയത് ഫേക്ക് ഐഡികള്‍
പള്ളിയോട വിവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പള്ളിയോടവുമായി ബന്ധമില്ലാത്തവരാണ്.
സോഷ്യല്‍ മീഡിയയില്‍ വന്നാണ് അവര്‍ തെറി വിളിക്കുന്നത്. അതും ഫേക്ക് ഐഡി ഉപയോഗിച്ച്.
ഇതുമായി ബന്ധമുള്ളവര്‍ പറയുന്നത് ആ കുട്ടി അറിയാതെ ചെയ്തുപോയതല്ലേ, ഞങ്ങള്‍ക്ക് കുഴമില്ല എന്നാണ്. ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് ശല്യപ്പെടുത്തുന്നതും.
ആ സമയം സോഷ്യല്‍ മീഡിയയില്‍ നിന്ന് അവധിയെടുത്തു
വിവാദമായ സമയത്ത് എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി. സോഷ്യല്‍ മീഡിയയില്‍ നല്ല റീച്ചായിരുന്നു. പേജൊക്കെ തുടങ്ങിയിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.
അതിലൊക്കെ തെറിപറയാനാണെങ്കില് പോലും ഒരുപാട് പേര് കയറിയിട്ടുണ്ടായിരുന്നു.
ആ ഒരാഴ്ച സമയത്ത് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുവായിരുന്നു. ആ സമയം ഫോട്ടോകളോ വീഡിയോകളോ ഒന്നും ഞാന്‍ പോസ്റ്റ് ചെയ്തിരുന്നില്ല.
ഇട്ടുകഴിഞ്ഞാല്‍ എനിക്കറിയാം കമന്റായി വരുന്നത് മുഴുവന്‍ തെറിയായിരിക്കുമെന്നത്. വിഷയം തണുത്തു,
സ്റ്റേഷനില്‍ പോയി ഹാജരായി തിരിച്ചു വന്നതിനുശേഷമാണ് ഇന്‍സ്റ്റാഗ്രാമില്‍ ആദ്യത്തെ ഫോട്ടോ പോസ്റ്റ് ചെയ്തത്. പിന്നെ എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു.
ചിലര്‍ പറഞ്ഞു ഞങ്ങള്‍ കൂടെയുണ്ട്, ചേച്ചി പേടിക്കേണ്ട, അറിയാതെ ചെയ്തുപോയ തെറ്റല്ലേ, ഇതിലും വലിയ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട് അതൊന്നും ചോദിക്കാനും പറയാനും ആരുമില്ല, ഇതൊക്കെ ഒരു തെറ്റാണോ എന്നൊക്കെ. ഇവരെയൊക്കെ ഞാന്‍ കാണാത്തവരാണ്.
ഞാന്‍ വിശ്വസിച്ചവര്‍ ആരും കൂടെ നിന്നില്ല, എനിക്ക് സഹായവുമായി വന്നത് ഞാന്‍ ജീവിതത്തില്‍ കാണാത്തവരാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ട്.
രാവിലെ വീഡിയോ ഇട്ടാല്‍ വൈകിട്ട് ഫോട്ടോ ഇടും
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ കുറച്ചുനാളുകള്‍ സജീവമല്ലായിരുന്നു. പിന്നെ നല്ല ഫോട്ടോകളും തോട്ടിലെ വീഡിയോകളും പോസ്റ്റ് ചെയ്തു.
ആളുകള്‍ അത് ഏറ്റെടുത്തുകഴിഞ്ഞപ്പോള് എനിക്കും ആവേശമായി, ഇനിയും ഇത് ചെയ്യണം ചെയ്യണം എന്ന്.
ചാലക്കുടിയില്‍ എന്റെ വീടിന്റെ അടുത്തുള്ള തോട്ടില്‍ നിന്നെടുത്ത വീഡിയോ അടിപൊളിയായാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.
765k വ്യൂവേഴ്സാണ് ആ വീഡിയോയ്ക്ക് ലഭിച്ചത്. ഫോട്ടോകള്‍ ഇടുമ്പോള്‍ തന്നെ നല്ല റീച്ചും കിട്ടുന്നുണ്ട്. എന്റെ അക്കൗണ്ടിനും നല്ല റീച്ച് ഉണ്ട്.
ചേട്ടനാണ് ഇതിന്റെ ഐഡിയ ഉള്ളത്. ചേട്ടന് നോക്കിയിട്ട് പറയും എടീ ഇന്നത്തെ ഫോട്ടോയ്ക്ക് നല്ല റീച്ച് ഉണ്ടെന്നൊക്കെ… പിന്നെ ആ മോഡലിലുള്ള ഫോട്ടോകളാണ് ഇടുന്നത്.
ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ 1k യില്‍ കൂടുതല്‍ ലൈക്കും റീച്ചു ഉണ്ടാകും. ഇത്രയും വ്യൂവേഴ്സുള്ള അക്കൗണ്ടില്‍ ഞാന്‍ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യാതിരുന്നാല്‍ അത് ഡൗണായി പോകും.
എന്റെ സമയത്തിനനുസരിച്ച് രാവിലെ വീഡിയോ ഇട്ടാല്‍ വൈകുന്നേരം ഫോട്ടോയിടും. വൈകുന്നേരം വീഡിയോയാണ് ഇടുന്നതെങ്കില്‍ രാവിലെ ഫോട്ടോയിടും.
നാടന്‍ ലുക്കിലുള്ള ഫോട്ടോ ആര്‍ക്കും വേണ്ട
സോഷ്യല്‍ മീഡിയയിലെ ചില ഫോട്ടോകള്‍ ഗ്ലാമറസാണെന്ന് ചിലര്‍ പറയുന്നുണ്ട്. ആ ഫോട്ടോയില്‍ എന്റെ ശരീരത്തിന്റെ ഏത് ഭാഗമാണ് കാണുന്നത് എന്ന് എനിക്കറിയില്ല.
അസാധാരണമായി ഞാൻ ഒന്നും കാണിച്ചിട്ടുമില്ല. സാധാരണ സിനിമാ നടിമാര്‍ ഇടുന്ന ഫോട്ടോ, അതുപോലെ ഞാനും ഇടുന്നു. സിനിമ-സീരിയല്‍ രംഗത്തേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.
എന്നെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ അറിയണം. സിനിമയില്‍ എത്താന്‍ പലരോടും ചാന്‍സ് ചോദിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയതുകൊണ്ട് എനിക്ക് വര്‍ക്കുകള്‍ കിട്ടിയിട്ടുമുണ്ട്, ഞാന്‍ ചെയ്തിട്ടുമുണ്ട്.
അതുകൊണ്ടാണ് ഞാന്‍ ഓരോ ദിവസവും ഓരോ ഫോട്ടോസ് ഇടുന്നത്. നാടന്‍ ലുക്കിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്താല്‍ എല്ലാവര്ക്കും അറിയാം ലൈക്കുമില്ല ഒന്നുമില്ലെന്ന്.
അതുകൊണ്ടാണ് കുറച്ച് ഗ്ലാമറസായുള്ള ഫോട്ടോ ഇടുന്നത്. എന്റെ ഭര്‍ത്താവ് തന്നെയാണ് ഫോട്ടോ എടുക്കുന്നതും.