\കൊച്ചി: കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് പെരുന്പാവൂരിലെ ബിരുദ വിദ്യാർഥിനി നിമിഷയുടെ മരണത്തിനു കാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതരസംസ്ഥാന തൊഴിലാളിയായ അക്രമിയുടെ കുത്തേറ്റ് നിമിഷയുടെ കഴുത്തിൽ 15 സെന്റീമീറ്ററിലേറെ ആഴത്തിൽ മുറിവുണ്ടായി.
ഈ മുറിവിലൂടെ അമിതമായി രക്തം വാർന്നതാണ് നിമിഷയുടെ മരണത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. നിമിഷയുടെ ശ്വാസനാളത്തിലും അന്നനാളത്തിലും മുറിവേറ്റിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് അന്വേഷണസംഘത്തിനു കൈമാറി.
മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്. സംഭവത്തിൽ പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.