യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി.
2017 മുതൽ രാജ്യത്ത് തടവിൽ കഴിയുകയാണ് ഇവർ. തലാൽ അബ്ദു മഹ്ദിയുടെ പാസ്പോർട്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ മയക്കമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രിയയെ ശിക്ഷിച്ചത്.
മൂന്നംഗ ബഞ്ചാണ് വധശിക്ഷയിൽ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീൽ പരിഗണിച്ചത്. കൊല്ലപ്പെട്ട യമൻ പൗരന്റെ ബന്ധുക്കളും പ്രദേശവാസികളും കോടതിയ്ക്ക് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് നിമിഷ കോടതിയിൽ വാദിച്ചത്.
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ് നിമിഷ പ്രിയയ്ക്ക് രക്ഷപ്പെടാനുള്ള മറ്റൊരു വഴി. എന്നാൽ കുടുംബം ഇതിന് തയ്യാറല്ല. കോടതിയ്ക്ക് മുന്നിൽ പ്രതിഷേധവുമായെത്തിയ ഇവർ ഉടൻ വധശിക്ഷ നടപ്പാക്കണമെന്നാണ് പറഞ്ഞത്.
.