നിറത്തെക്കുറിച്ചുള്ള കമന്റുകള്‍ മനസിനെ ബാധിക്കുന്നവര്‍ ഉണ്ടാകാം. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേര്‍തിരിവ് തോന്നിയിട്ടുമില്ല. എന്റെ നിറത്തിലും ചര്‍മത്തിലും ഞാന്‍ വളരെ കംഫര്‍ട്ടാണ്.
ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. പ്രണയിക്കാനൊന്നുമില്ല. പ്രണയ സങ്കല്പങ്ങളും തത്കാലം ഇല്ല. വേറെ ഒരുപാട് പരിപാടികള്‍ ചെയ്യാനുണ്ട്.
അനാവശ്യ വിമര്‍ശനങ്ങള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അവര്‍ അവരുടെ തോന്നല്‍ പറയുന്നു. അത് കാര്യമായിട്ടെടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ നൈസ് ആയിട്ട് മറുപടി കൊടുക്കാന്‍ അറിയാം. -നിമിഷ സജയന്