ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിലെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് നിമിഷ സജയൻ.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ആദ്യചിത്രത്തിലെ തകർപ്പൻ അഭിനയത്തിലൂടെ മലയാളസിനിമയിൽ തന്റേതായ ഇരിപ്പിടം ഉണ്ടാക്കിയെടുക്കാൻ നിമിഷയ്ക്കു കഴിഞ്ഞു.
ഇപ്പോഴിതാ, തന്റെ നിറത്തേക്കുറിച്ചുള്ള കമന്റുകൾ താൻ മൈൻഡ് ചെയ്യാറില്ലെന്ന് പറയുകയാണ് നിമിഷ.
നിറത്തെക്കുറിച്ചുള്ള കമന്റുകള്‍ മനസിനെ ബാധിക്കുന്നവര്‍ ഉണ്ടാകാമെന്നും താൻ അതൊന്നും ശ്രദ്ധിക്കാറേയില്ലെന്നും താരം പറയുന്നു. അതുകൊണ്ട് തനിക്ക് വേര്‍തിരിവ് തോന്നിയിട്ടുമില്ലെന്നും നിമിഷ കൂട്ടിച്ചേർത്തു.
തന്റെ നിറത്തിലും ചര്‍മത്തിലും ഞാന്‍ വളരെ കംഫര്‍ട്ടാണ്. ആരെന്ത് പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ലെന്നും നടി പറയുന്നു.
അനാവശ്യ വിമര്‍ശനങ്ങളും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നാണ് നിമിഷ പറയുന്നത്. “അവര്‍ അവരുടെ തോന്നല്‍ പറയുന്നു.
അത് കാര്യമായിട്ടെടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനമല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ നൈസ് ആയിട്ട് മറുപടി കൊടുക്കാന്‍ അറിയാം.’ – നിമിഷ സജയന് പറയുന്നു.