മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിമിഷ സജയന്. ദിലീഷ് പോത്തന്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെയായിരുന്നു മലയാളത്തില്‍ നിമിഷയുടെ അരങ്ങേറ്റം.
തുടര്‍ന്ന് നടി അഭിനയിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും നായാട്ടും ചോലയും മാലിക്കും എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേ സമയം ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നിമിഷ സജയന് നേടിയെടുത്തിരുന്നു.
ബിജു മേനോന് നായകനായെത്തിയ ഒരു തെക്കന്‍ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഇതിനിടെ താന്‍ ഇതുവരെ സിനിമയില്‍ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താല്പര്യം ഇല്ലെന്നും പറഞ്ഞ നിമിഷയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ സ്ഥിരമായി സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആ ക്ര മ ണം നേരിടാറുള്ള താരം കൂടിയാണ് നിമിഷ സജയന്.
ഇപ്പോള്‍ ഇതാ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ തനിയ്ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തയിരിക്കുകയാണ് നടി.
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം ആയ ദി ക്യൂവിന് നല്കിയ അഭിമുഖത്തില്‍ ആണ് നിമിഷ സജയന്റെ തുറന്നു പറച്ചില്.
സുരാജ് വെഞ്ഞാറമൂട് നായകനും നിമിഷ സജയന് നായികയും ആയിരുന്ന ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ജിയോ ബേബി ആയിരുന്നു സംവിധാനം ചെയ്തത്.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് റിലീസ് ചെയ്തപ്പോള്‍ ഒരുപാട് നല്ല മെസേജുകള്‍ വന്നെന്ന് നിമിഷ പറയുന്നു. എന്നാല്‍ ഒരുകൂട്ടം ആണുങ്ങള് തനിയ്ക്ക് മെസേജ് അയച്ചത് ചേച്ചി കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ എന്നായിരുന്നു.
ഇത്രയും നല്ല സിനിമ വന്നിട്ടും ഇവര്‍ക്ക് എന്താണ് പ്രശ്നമെന്ന് മനസിലായില്ല. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് നിര്‍ത്തും എന്നാണോ ഇവരുടെ വിചാരമെന്നും നിമിഷ ചോദിക്കുന്നു.
വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ആയിരുന്നു ചിത്രം വഴിതെളിച്ചത്. സിനിമയില്‍ ഫോര്‍ പ്ലേ എന്ന കാര്യത്തെക്കുറിച്ച് പരാമര്‍ശം നടത്തുന്നുണ്ട്.
എന്നാല്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എന്താണ് എന്നറിയില്ലല്ലോ. അതുകൊണ്ടു തന്നെ അവര്‍ക്ക് ഈ വാക്കിന്റെ അര്‍ത്ഥം മനസ്സിലായില്ല.
അവര്‍ കരുതിയത് ഇത് എന്തോ അശ്ലീല പദം ആണ് എന്നാണ്. അങ്ങനെ മലയാളികള്‍ അവരുടെ തനിസ്വഭാവം നടിയുടെ ഇന്‍ബോക്സില്‍ കാണിക്കുക തന്നെ ചെയ്തു. സിനിമ ഇറങ്ങിയ സമയത്ത് നിരന്തരം മോശം മെസ്സേജുകള്‍ വരാറുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്.
ധാരാളം ആളുകള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് വിളിച്ചിരുന്നു. എന്നാല്‍ നിരവധി ആളുകള്‍ ചേച്ചി ഒരു പോര്‍പ്ലെ എടുക്കട്ടെ എന്നൊക്കെ മെസ്സേജ് എത്തി.
നെഗറ്റീവ് കമന്റുകള്‍ ഒരുപാട് വരാറുണ്ടെങ്കിലും അതിനൊന്നും താന്‍ തന്റെ എനര്‍ജി കളയാറില്ലെന്ന് നിമിഷ വ്യക്തമാക്കി.
അതേ സമയം അടുത്തിടെ നിമിഷ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ടില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവെച്ചിരുന്നത്.
ഒരു കയ്യില്‍ ഐസ് നിറച്ച ഡ്രിങ്കുമായി പുഞ്ചിരിയോടെ ഇരിക്കുന്ന നിമിഷയുടെ ചിത്രങ്ങളാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്.