തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേയ്ക്ക് ചുവടുവച്ച നിമിഷ സജയന് എന്ന ഇരുപത്തിരണ്ടുകാരി, ഇപ്പോഴിതാ ചുരുങ്ങിയ സമയം കൊണ്ട് സംസ്ഥാനത്തെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കിയിരിക്കുന്നു.
ഈട, ഒരു കുപ്രസിദ്ധ പയ്യന്, മാംഗല്യം തന്തുനാനേന, ചോല തുടങ്ങിയ ചിത്രങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച നിമിഷയ്ക്ക് തികച്ചും അര്‍ഹതപ്പെട്ട അംഗീകാരം തന്നെയാണ് ലഭിച്ചിരിക്കുന്നതും. ഈ സന്തോഷത്തിനിടയില്‍ താരം പുതിയ വാഹനം സ്വന്തമാക്കിയതാണ് വാഹനലോകത്തെയും സിനിമാ ലോകത്തെയും കൗതുക വാര്‍ത്ത.
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെന്‍സിന്റെ സെഡാനായ എ ക്ലാസാണ് നിമിഷ സ്വന്തമാക്കിയത്. കൊച്ചിയിലെ രാജശ്രീ ബെന്‍സില്‍ നിന്നാണ് താരം ബെന്‍സ് എ ക്ലാസിന്റെ എ 200 ഡിസല്‍ വകഭേദം സ്വന്തമാക്കിയത്.
2143 സിസി എഞ്ചിന് കരുത്തുള്ള വാഹനം 300 എന്‍ എം ടോര്‍ഖും 136 ബിഎച്ച്പി കരുത്തും സൃഷ്ടിക്കും. ഏഴ് സ്പീഡാണ് ഡ്യുവല്‍ ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. ഏകദേശം 28 ലക്ഷം രൂപയോളമാണ് വാഹനത്തിന്റെ കൊച്ചി എക്സ് ഷോറൂം വില.