അഭിനയിക്കുന്ന സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുവാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നടി നിമിഷ സജയൻ. മാത്രമല്ല നല്ല സിനിമയുടെ ഭാഗമായി നിൽക്കണമെന്ന ആഗ്രഹം മാത്രമാണ് തനിക്കുള്ളതെന്നും അവർ വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിലാണ് നിമിഷ വ്യക്തമാക്കിയത്.
താൻ ഒരു പക്വതയില്ലാത്ത പെണ്‍കുട്ടിയാണെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്. എന്നാൽ എനിക്ക് ലഭിച്ച സിനിമകളിലെ കഥാപാത്രങ്ങൾ ബോൾഡാണ്. എന്റെ സ്വഭാവത്തിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിക്കുന്നതു കണ്ട സുഹൃത്തുക്കൾ എനിക്ക് അഭിനയിക്കാൻ അറിയാമെന്ന് പറയാറുണ്ട്. ജീവിതത്തിലെ ചില പ്രത്യക അവസ്ഥകളാണ് പെണ്‍കുട്ടികളെ ബോൾഡാക്കി മാറ്റുന്നത്. എന്നാൽ അത്തരം അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല.
കാമറയ്ക്കു പിന്നിൽ തമാശകൾ പറയുന്ന ആളാണ് സുരാജ് വെഞ്ഞാറമൂട്. കണ്ണുകൾ കൊണ്ടു പോലും അഭിനയിക്കുന്നയാളാണ് ഫഹദ് ഫാസിൽ. അതീവ സൂക്ഷമഭാവങ്ങൾ കൊണ്ട് ടേക്കിൽ ടോവിനോ തോമസ് വിസ്മയിപ്പിക്കും. സെറ്റിൽ മുഴുവൻ സമയവും കഥാപാത്രമായി തന്നെ നിൽക്കുന്നയാളാണ് ഷെയ്ൻ നിഗം.
ടോവിനോ തോമസിനെ നായകനാക്കി മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലാണ് നിമിഷ ഇപ്പോൾ അഭിനയിക്കുന്നത്.