സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ താരമാണ് നിമിഷ ബിജോ. ഇന്‍സ്റ്റാഗ്രമിലും ഫേസ്ബുക്കിലും യുട്യൂബിലുമെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് താരം.
പള്ളിയോടത്തില്‍ ചെരിപ്പിട്ടു കയറി ഫോട്ടോ എടുത്തതോടെയാണ് വിവാദങ്ങളില്‍പ്പെടുന്നത്. തന്റെ ഇപ്പോഴുള്ള ജീവിതത്തെക്കുറിച്ച് മനസുതുറക്കുകയാണ് നിമിഷ ബിജോ.
പണ്ടൊക്കെയാണ് വിവാഹത്തോടുകൂടി പെണ്‍കുട്ടികള്‍ വീട്ടില്‍ ഒതുങ്ങിക്കൂടുന്നത്.
അടുക്കളയിലെ ജോലിയും ചെയ്ത് അമ്മായിയമ്മയുടെ വായിലെ ചീത്തയും കേട്ട് ജീവിക്കുന്നത് പണ്ടത്തെ കുട്ടികളാണ്. ഇപ്പോള്‍ അതൊക്കെ ഒരുപാട് മാറി.
കാലം മാറുന്തോറും ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ചിന്തകളും മാറിക്കൊണ്ടിരിക്കുകയാണ്.
എന്റെ ചിന്തയും അതുപോലെതന്നെയാണ്. ഞാനൊരു നാട്ടിന്‍പുറത്തുകാരിയാണ്, ഇപ്പോള്‍ ഞാനുള്ളത് ഇടപ്പള്ളിയിലാണ്.
എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. എന്താവശ്യത്തിനു വിളിച്ചാലും എന്റെ ഫ്രണ്ട്‌സ് കൂടെയുണ്ടാകും എന്ന് വിചാരിച്ച വ്യക്തി തന്നെയാണ്.
പക്ഷേ ഞാന്‍ സിനിമാ ഫീല്‍ഡിലേക്ക് കടക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എന്റെ കൂടെ നിന്നവര്‍ പോലും എന്നെ ഉപേക്ഷിച്ചുപോയി.
അതായത് നമ്മള്‍ കേറി പോകുന്നു.. നമ്മള്‍ ഒരു സംഭവം ചെയ്തു എന്ന് പറയുമ്പോള്‍ തന്നെ കൂടെ നില്‍ക്കാത്ത ആള്‍ക്കാര്‍ ഒരുപാട് പേര്‍ ഉണ്ട്.
ഇത് എനിക്കും ഭര്‍ത്താവും ഒരു ചലഞ്ചായി, ഈ സിനിമാ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കണം, കേറി പോകണം, ഒരു സിനിമയോ സീരിയലോ ഡയലോഗ് ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല ഒരു ചെറിയ സീനെങ്കിലും ചെയ്യണം എന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാനും എന്റെ ഭര്‍ത്താവും. ഇപ്പോള്‍ മൂന്ന് നാല് സീരിയല്‍ ചെയ്തു, സിനിമ ചെയ്തു.
നാട്ടിന്‍പുറത്തുനിന്ന് എത്തി മോഡലായി
കൊറോണ കാരണം തിയേറ്റര്‍ തുറക്കാത്തതിനാല്‍ റിസീലായില്ല. റിലീസായതാണ് ആലീസ് ഇന്‍ പാഞ്ചാലിനാട് എന്ന സിനിമ.
അത് എന്നെ സംബന്ധിച്ച് വലിയൊരു സന്തോഷമാണ്. നല്ല വേഷമാണ്. ഡയലോഗ് ഉണ്ട്. കണ്ട് തിരിച്ചറിഞ്ഞ പലരും എന്നെ വിളിച്ചു, നന്നായിട്ടുണ്ടെന്ന് പറഞ്ഞു.
ഇതിലൊക്കെ ഞാന്‍ ഒരുപാട് ഒരുപാട് സന്തോഷിക്കുന്നു. കാരണം നാട്ടിന്‍പുറത്തുനിന്നാണ് ഞാന്‍ മോഡലായി മാറിയത്.
ആളുകള്‍ ഇപ്പോഴും വിളിച്ച് ചോദിക്കും എത്ര മാറി മോളേ നീ എന്ന്. അതുപോലെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുമുണ്ട്. എന്റെ ഭര്‍ത്താവും വീട്ടുകാരും പൂര്‍ണ സപ്പോര്‍ട്ടാണ്.
സിനിമയില്‍ ആഗ്രഹിച്ച വേഷം
കൊറോണ സമയത്താണ് സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും ഒതുങ്ങിക്കൂടിയത്. ഇപ്പോള്‍ രണ്ട് സിനിമ കമ്മിറ്റായിട്ടുണ്ട്. ഉടനെ ഷൂട്ടിംഗ് ആരംഭിക്കും. ഞാന്‍ ആഗ്രഹിച്ച വേഷമാണ്.
ഞാന്‍ ജാഡക്കാരിയല്ല
ഞങ്ങള്‍ക്കുവേണ്ടി ഇനിയെങ്കിലും തെറിയൊന്നും പറയാതെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുക. നിങ്ങളുടെ ലൈക്കും സപ്പോര്‍ട്ടുകൊണ്ടാണ് എന്നെ ഇവിടെ വരെയെത്തിയത്.
നേരിട്ട് കാണാത്ത കുറെ പേര്‍ ഞങ്ങളുണ്ട് കൂടെ… എന്നുപറഞ്ഞ് നല്ല സപ്പോര്‍ട്ടുമായി എന്റെ കൂടെയുണ്ട്. അവര്‍ എനിക്ക് പ്രത്യേക ഉണര്‍വാണ്.
പിന്നെ പലരും പല സ്ഥലത്തുവച്ച് കാണുമ്പോള്‍ മെസഞ്ചറില്‍ വന്ന് പറയാറുണ്ട് നിമിഷ ചേച്ചി ഇന്നലെ അവിടെ വന്നില്ലേ, പാലാരിവട്ടത്തുവച്ച് കണ്ടായിരുന്നു.. ഞങ്ങള്‍ക്ക് മിണ്ടാന്‍ പേടിയായിരുന്നു… എന്നൊക്കെ.
എല്ലാവരോടും എനിക്ക് പറയാനുള്ളത് നിങ്ങളെപ്പോലെ തന്നെയുള്ള ഒരു വ്യക്തിയാണ് ഞാനും. ഇസ്റ്റാഗ്രാമില്‍ ഫോട്ടോ ഇടുന്നതുപോലെ ആയിരിക്കില്ല ജീവിതത്തില്‍.
ചിലര്‍ ഫോട്ടോ കണ്ടിട്ട് ചോദിക്കും ചേച്ചി… ഭയങ്കര ബോള്‍ഡായി തോന്നും… ജാഡയാണെന്ന് തോന്നും എന്നൊക്കെ.
ഞാന്‍ ഇപ്പോഴും പറയും ഞാനൊരു നാട്ടുംപുറത്തുകാരിയാണ് ജാഡയൊന്നുമില്ല, ഈ ഫീല്‍ഡില്‍ എനിക്ക് മുന്നോട്ട് പോകണം.
അതിനുവേണ്ടി ഞാന്‍ മോഡേണ്‍ ഫോട്ടോകള്‍ ഇട്ടോണ്ടിരിക്കുന്നുമുണ്ട്, ഇനിയും ഇടും. ഇതൊക്കെ കണ്ടിട്ട് ഞാനൊരു ജാഡക്കാരിയാണ് അഹങ്കാരിയാണ് എന്നു പറയരുത്.
ഞാനൊരു സാധാരണക്കാരിയാണ്. എവിടെങ്കിലും വച്ച് എന്നെ കാണുമ്പോള്‍ അപ്പോള്‍ എന്നോട് വന്ന് സംസാരിക്കണം. നിങ്ങളാണ് എന്നെ ഇവിടംവരെ എത്തിച്ചത്.