ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ നിമിഷ സജയൻ പൊറോട്ട നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയിൽ കൈയടി നേടുന്നു.
പൊറോട്ട നിർമിക്കുന്നതിൽ വൈദഗ്ദ്യം നേടിയവർ ചെയ്യുന്നതിനു സമമായായിരുന്നു നിമിഷയുടെ പ്രവൃത്തി. പരത്തിയ പൊറോട്ട കല്ലിൽ ഇട്ട് ചുട്ടതിനു ശേഷം രണ്ടുവശത്തു നിന്നും അടിച്ചു പാകപ്പെടുത്തുവാൻ പറഞ്ഞപ്പോൾ താരം പിന്മാറുകയായിരുന്നു. ഇതിനു മുന്പ് നടി അനുശ്രി ദോശ ചുടുന്നതിന്റെ വീഡിയോ വൈറലായിരുന്നു.