പയ്യന്നൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അബദ്ധത്തില്‍ ഷോക്കേറ്റ സഹപ്രവര്‍ത്തകയുടെ ജീവന് രക്ഷിച്ച നഴ്സിന് അഭിനന്ദന പ്രവാഹം.
സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ സഹപ്രവര്‍ത്തകയുടെ ജീവന് രക്ഷിച്ച പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ചെറുവത്തൂര്‍ സ്വദേശി നിമിഷയാണ് ആശുപത്രി അധികൃതരുടെയും സഹപ്രവര്‍ത്തകരുടെയും അഭിനന്ദനത്തിന് അർഹയായത്.
ഞായറാഴ്ച രാത്രി താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം.
ഓപ്പറേഷന് തിയേറ്റര്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ പ്ലഗില്നിന്നും ഊരി വീണുകിടന്നിരുന്ന ഉപകരണം സ്വിച്ച് ഓഫാക്കാതെ നനഞ്ഞ കൈകൊണ്ട് പ്ലഗില്‍ തിരിച്ചുകുത്തുന്നതിനിടയിലാണ് സഹപ്രവര്‍ത്തകയായ നഴ്സിന് ഷോക്കേറ്റത്.
ഇതിനിടയില്‍ ഓടിയെത്തിയ നിമിഷ വൈദ്യുതി ബന്ധം വിഛേദിച്ചയുടന് പ്രാഥമിക ശുശ്രൂഷ നല്കി സഹപ്രവര്‍ത്തകയെ രക്ഷപ്പെടുത്തുകയായിരുന്നു.
അടിയന്തിരഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട ജീവന് രക്ഷാ പ്രവര്‍ത്തനങ്ങളെപറ്റി ആരോഗ്യവിഭാഗം തുര്‍ച്ചയായി നല്‍കിവരുന്ന പരിശീലനമാണ് സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ നിമിഷയെ സഹായിച്ചത്.