നി​മി​ഷ​പ്രി​യ​ക്ക് യെ​മ​ന്‍ സു​പ്രിം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യം ന​ല്‍​കു​മെ​ന്ന് കേ​ന്ദ്രം ! ബ്ല​ഡ്മ​ണി സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്താ​ന്‍ ഇ​ന്ത്യ​ന്‍ സം​ഘം യെ​മ​നി​ലേ​ക്ക്…

യെ​മ​ന്‍ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി നി​മി​ഷ പ്രി​യ​ക്ക് ഇ​തി​നെ​തി​രേ സു​പ്രിം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​ഹാ​യം ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.

ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ജ​സ്റ്റി​സ് യ​ശ്വ​ന്ത് വ​ര്‍​മ്മ​യു​ടെ ബെ​ഞ്ചി​ലാ​ണ് കേ​ന്ദ്രം നി​ല​പാ​ട് അ​റി​യി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട യെ​മ​ന്‍ പൗ​ര​ന്റെ ബ​ന്ധു​ക്ക​ളു​മാ​യി ബ്ല​ഡ് മ​ണി സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ന് യാ​ത്ര അ​നു​മ​തി ന​ല്‍​കു​മെ​ന്നും കേ​ന്ദ്രം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

സേ​വ് നി​മി​ഷ​പ്രി​യ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കേ​ന്ദ്രം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​മ​ഹ്ദി 2017-ല്‍ ​കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ല​ഭി​ച്ച വ​ധ​ശി​ക്ഷ​യി​ല്‍ ഇ​ള​വു ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​മി​ഷ പ്രി​യ ന​ല്‍​കി​യ ഹ​ര്‍​ജി യെ​മ​നി​ലെ അ​പ്പീ​ല്‍ കോ​ട​തി ത​ള്ളി​യി​രു​ന്നു.

അ​പ്പീ​ല്‍ കോ​ട​തി വി​ധി​ക്ക് എ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ നി​മി​ഷ പ്രി​യ​ക്ക് അ​വ​കാ​ശ​മു​ണ്ട്.

ഇ​തി​നു​ള്ള സ​ഹാ​യം ന​ല്‍​കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ത​ര്‍​ജ്ജി​മ ചെ​യ്യു​ന്ന​തി​ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യം സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും കേ​ന്ദ്ര​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം 2016 മു​ത​ല്‍ യെ​മ​നി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തി​നാ​ല്‍ നി​മി​ഷ പ്രി​യ​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കോ, അ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കോ യെ​മ​നി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ യാ​ത്ര വി​ല​ക്കി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ച് ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ന് യാ​ത്ര അ​നു​മ​തി ന​ല്‍​കു​മെ​ന്നാ​ണ് ഇ​പ്പോ​ള്‍ കേ​ന്ദ്രം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര​ത്തി​ന്റെ നി​ല​പാ​ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി സേ​വ് നി​മി​ഷ പ്രി​യ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കു​ക​യും ചെ​യ്തു.

സേ​വ് നി​മി​ഷ പ്രി​യ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ന്‍ കെ.​ആ​ര്‍. സു​ഭാ​ഷ് ച​ന്ദ്ര​നാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ന്‍ അ​നു​രാ​ഗ് അ​ലു​വാ​ലി​യ​യും ഹാ​ജ​രാ​യി.

Related posts

Leave a Comment