യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കി. അനുഭാവപൂര്‍ണമായ ഇടപെടല്‍ നടത്തണമെന്നും നയതന്ത്ര തലത്തിലുള്ള സമ്മര്‍ദം യമെന് മേല്‍ ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ സനായിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്.
കേരളത്തിന്റെ പ്രതിനിധി കെ.വി തോമസാണ് കത്ത് നല്‍കിയത്. മോചനത്തെ സംബന്ധിച്ചുള്ള അവസാന ശ്രമമെന്ന നിലയിലാണ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.
യെമന്‍ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ബാക്കിയുള്ള പ്രക്രിയ. നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രിംകോടതി തള്ളിയിരുന്നു.
നിമിഷക്ക് സ്ത്രീ എന്ന പരിഗണന നല്കി വധശിക്ഷ മാറ്റി ജീവപര്യന്തമായി ഇളവു ചെയ്യുകയോ മോചിപ്പിക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചെങ്കിലും അപ്പീൽ തള്ളി.