ടൊറൊന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസിന്റെ ഏഴാം റൗണ്ടിൽ ഇന്ത്യയുടെ ഡി. ഗുകേഷിന് അപ്രതീക്ഷിത തോൽവി. ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയോടാണ് ഗുകേഷ് തോൽവി വഴങ്ങിയത്. ചാന്പ്യൻഷിപ്പിൽ ഫ്രഞ്ച് താരത്തിന്റെ ആദ്യജയമാണ്.
അതേസമയം, റഷ്യയുടെ ഇയാൻ നിപോംനിഷി ഏഴാം റൗണ്ടിൽ അമേരിക്കയുടെ ഹികാരു നാകാമുറയുമായി സമനിലയിൽ പിരിഞ്ഞു. ഇതോടെ 4.5 പോയിന്റുമായി നിപോംനിഷി ഒന്നാം സ്ഥാനത്തെത്തി.
നാല് പോയിന്റുമായി ഗുകേഷ് രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദ അമേരിക്കയെു ഫാബിയാനൊ കരുവാനയുമായും വിദിത് ഗുജറാത്തി അസർബൈജാന്റെ നിജത് അബാസോവുമായും സമനിലയിൽ പിരിഞ്ഞു. പ്രജ്ഞാനന്ദയ്ക്ക് നാലും വിദിത്തിന് 3.5ഉം പോയിന്റാണ്.
വനിതാ ചാന്പ്യൻഷിപ്പിൽ ഏഴ് റൗണ്ട് പൂർത്തിയായപ്പോൾ ചൈനയുടെ ടാൻ സോങ് യി (അഞ്ച്) ഒന്നാമത് തുടരുന്നു.