പരമ്പരാഗത കൃഷി പലപ്പോഴും കുറഞ്ഞ ലാഭമാണ് നൽകുന്നത്. ഇത്തരത്തിൽ കുറഞ്ഞ ലാഭവും കുറഞ്ഞ വരുമാനവും കൊണ്ട് ബുദ്ധിമുട്ടുന്ന കർഷകരെ കുറിച്ച് നാം കേൾക്കാറുണ്ട്. ഇതുകൊണ്ടാണ് ആളുകൾ ഇതര കൃഷിരീതികൾ തേടുന്നത്. പരമ്പരാഗത കൃഷിയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്ന കർഷകർക്ക് വാഴക്കൃഷി വളരെ മികച്ച ഒരു ഓപ്ഷനാണ്. വലിയ ലാഭമാണ് വാഴക്കൃഷിയിലൂടെ ലഭിക്കുന്നത്.
എന്നാൽ ഒമ്പത് അടി നീളമുള്ള വാഴ കണ്ടിട്ടുണ്ടോ? ബിഹാറിലെ സീതാമർഹയിലെ ഒരു കർഷകനാണ് ഇത്തരത്തിൽ വാഴക്കൃഷി ചെയ്യുന്നത്. ഓരോ വാഴയ്ക്കും 7 മുതൽ 9 അടി വരെ നീളമുണ്ട്. ഇത് കാണാനായി ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് എത്താറുണ്ട്. പ്രതിവർഷം 20 ലക്ഷം രൂപയാണ് ഈ കൃഷിയിലൂടെ കർഷകന് ലഭിക്കുന്നത്.
സീതാമർഹി ജില്ലയിൽ താമസിക്കുന്ന കർഷകനായ സുരേന്ദ്ര സിംഗ് വൻതോതിൽ വാഴക്കൃഷി ചെയ്യുന്നു. 9 അടി വരെ നീളമുള്ള വാഴയാണ് അദ്ദേഹം വളർത്തുന്നത് എന്നതാണ് പ്രത്യേകത. ഇത്രയും നീളമുള്ള വാഴകൾ സാധാരണ നമ്മൾ കാണാറില്ല. ഈ വാഴയ്ക്ക് കർഷകനെക്കാൾ രണ്ടര അടി ഉയരമുണ്ട്.
കർഷകൻ തന്നെയാണ് ഈ വാഴയ്ക്ക് കലശസ്ഥാനി എന്ന് പേരിട്ടിരിക്കുന്നത്. 5 മുതൽ 9 അടി വരെ നീളമുള്ള ഈ വാഴയിൽ 50 ഡസനിലധികം വാഴപ്പഴങ്ങളുണ്ട്. ഇത് മൂത്ത് വരാൻ 18 മാസമെടുക്കുമെന്ന് കർഷകർ പറഞ്ഞു. 1400 മുതൽ 2000 രൂപ വരെയാണ് വലിയ നേന്ത്രക്കായയുടെ വില. മൊത്തക്കച്ചവടത്തിൽ ഒരു ഡസൻ 40 മുതൽ 50 രൂപ വരെയാണ് വിൽക്കുന്നത്.