കുറേ ദിവസങ്ങളായി കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ കാണിച്ചത്. തുടര്‍ന്ന് പുറത്തു വന്നതാവട്ടെ പീഡനകഥയും. ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റ് ചെയ്യുകയും ചെയ്തു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
ഡോക്ടര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.