അച്ഛന്‍ കാര്‍ കഴുകാന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് മകന്‍ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. കാര്‍ കഴുകുന്നതിനിടെ മെല്‍വിന്‍ എന്ന ഒമ്പതുകാരന്റെ കൈയ്യില്‍ കിട്ടിയത് ലക്ഷങ്ങളാണ്.
ഫ്‌ളോര്‍ ബോര്‍ഡിന്റെ അടിയില്‍ നിന്നാണ് 55,000 ഡോളര്‍ അടങ്ങിയ കവര്‍ ലഭിച്ചത്. അമേരിക്കയിലാണ് സംഭവം. കുട്ടി അപ്പോള്‍ തന്നെ ഇക്കാര്യം അച്ഛനോട് പറഞ്ഞു. ഫ്‌ളോര്‍ മാറ്റിന്റെ അടിയില്‍ നിന്ന് ഒരു കവര്‍ കിട്ടി എന്നാണ് മെല്‍വിന്‍ പറഞ്ഞത്.
ഇതുകേട്ട അച്ഛന്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ മകന്‍ പറഞ്ഞതനുസരിച്ച് ഒന്ന് നോക്കിക്കളയാം എന്ന് കരുതിയ മൈക്കിള്‍ കാറിനടുത്തേക്ക് ചെന്നു.
കവര്‍ തുറന്ന് നോക്കിയപ്പോള്‍ ഞെട്ടി. കവറില്‍ നിന്നുള്ള പണം പുറത്തെടുത്ത് എണ്ണി നോക്കി. 55,000 ഡോളറായിരുന്നു ഉണ്ടായിരുന്നത്.
ഇതാരുടെ പണമാണെന്ന് ഒരുപിടിയും കിട്ടിയില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ കാര്‍ വാങ്ങുന്നത്. മറ്റൊരു കുടുംബത്തിന്റെ പക്കല്‍ നിന്നാണ് കാര്‍ വാങ്ങിയത്.
ഉടന്‍ തന്നെ മൈക്കിള്‍ ആ കുടുംബത്തെ വിളിച്ചു. അവരുടെ പണമാണ് അതെന്ന് മനസ്സിലാക്കി. അവര്‍ക്ക് പണം തിരികെ നല്‍കി.
എന്നാല്‍ 1000 ഡോളര്‍ മെല്‍വിന്‍ പാരിതോഷികമായി വാങ്ങണമെന്നും ആ കുടുംബം ആവശ്യപ്പെട്ടു. തുടര്‍ന്ന് മെല്‍വിന്‍ ആ തുക സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ 1000 ഡോളര്‍ കൊണ്ട് എന്തൊക്കെ വാങ്ങാമെന്ന ആലോചനയിലാണ് മെല്‍വിന്‍.