പീഡനശ്രമത്തിനിടെ തിരുച്ചിറപ്പള്ളിയില്‍ ഒമ്പതുകാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അയല്‍വാസിയായ പതിനാലുകാരന്‍ അറസ്റ്റിലായി.
സ്‌കൂളിനു സമീപത്തെ കൃഷിയിടത്തില്‍ തലയ്ക്കു പിന്നില്‍ പരുക്കേറ്റ നിലയിലാണു കുട്ടിയെ കണ്ടെത്തിയത്.
ഉടന്‍ മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീടു തിരുച്ചിറപ്പള്ളി മഹാത്മാഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടി മരിച്ചു. അയല്‍വാസിയായ പതിനാലുകാരനാണ് കുട്ടിയെ അവശനിലയില്‍ കണ്ടെന്നു നാട്ടുകാരെ വിവരം അറിയിച്ചത്.
മൊഴിയിലെ വൈരുധ്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു കൗമാരക്കാരനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടിയെ വീടിനു സമീപത്തെ ആളൊഴിഞ്ഞ കൃഷിയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി ചെറുത്തു നിന്നതോടെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു ബോധംകെടുത്തി. സംഭവസ്ഥലത്തു നിന്നു കൗമാരക്കാരന്റെ രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
പോക്സോ നിയമപ്രകാരം കേസെടുത്തതായും പ്രതിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റിയതായും പൊലീസ് പറഞ്ഞു.