മുക്കൂട്ടുതറ: വീട്ടിൽ കിടപ്പുമുറിയിൽ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. മുട്ടപ്പള്ളി പഴയപറമ്പിൽ ഭാസിയുടെ മകൾ നീനു (14) വിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മൃതദേഹത്തിൽനിന്നു കിട്ടിയ കത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു. എസ്എസ്എൽസി പരീക്ഷയിൽ ജയിക്കാൻ കഴിയില്ലെന്നും ക്ഷമിക്കണമെന്നും കത്തിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറായ സഹോദരനൊപ്പം നീനു തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നു.
കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലി കഴിഞ്ഞ് വൈകുന്നേരം ആറോടെ വീട്ടിൽ എത്തുമ്പോഴാണ് തുടർന്ന് വീട്ടിൽ ഒറ്റയ്ക്കായിരുന്ന നീനുവിനെ മരിച്ച നിലയിൽ കണ്ടത്.
തുടർന്ന് എരുമേലി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനി ആയിരുന്നു നീനു.
പ്രപ്പോസ് കൊടിത്തോട്ടം ഭാഗത്ത് താമസിച്ചിരുന്ന നീനുവും കുടുംബവും കഴിഞ്ഞയിടെയാണ് മുട്ടപ്പള്ളിയിൽ സ്ഥലം വാങ്ങി താമസം ആരംഭിച്ചത്.
സംഭവം സംബന്ധിച്ച് എരുമേലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇൻക്വസ്റ്റ് പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുനൽകി .നീനു ഭാസി