നാദാപുരം: നിപ്പാ വൈറസ് ബാധിച്ച് ചെക്യാട് പഞ്ചായത്തില്‍ ഒരാള്‍ മരിച്ചതിന്റെ ഭീതി നിഴലിക്കുന്നതിനിടയില് കല്ലാച്ചി കുമ്മങ്കോട് കോഴികളും പൂച്ചയും ചത്തത് പരിഭ്രാന്തി പരത്തി. ഉമ്മത്തൂരില്‍ നിന്ന് പനിയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അശോകന് മ രിച്ച വിവരം പുറത്തുവന്നതിനിടെയാണ് കോഴിയും പൂച്ചയും ചത്ത വിവരം പരക്കുന്നത്.
നിപ്പാ വൈറസാകാമെന്ന പ്രചാരണം വന്നതോടെയാണ് നാട്ടുകാര്‍ വിവരം പഞ്ചായത്തിലും ആരോഗ്യ വിഭാഗത്തേയും അറിയിച്ചത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും ഉദ്യോഗസ്ഥരും വീടുകളില്‍ സന്ദര്‍ശനം നടത്തി. ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.