കോഴിക്കോട്: നിപ്പാ വൈറസ് ബാധയമായി ബന്ധപ്പെട്ട് 29 പേര് നിരീക്ഷണത്തില്‍ . ആരോഗ്യ വകുപ്പധികൃതര്‍ നല്കിയ എറ്റവും പുതിയ കണക്കനുസരിച്ചാണിത്.19 കാരിയായ വിദ്യാര്‍ഥിക്കാണ് ഇന്നലെ നിപ്പവൈറസ് ബാധ അവസാനമായി സ്ഥിരീകരിച്ചത്.
കോഴിക്കോട് -11, മലപ്പുറം -ഒമ്പത്, എറണാകുളം -നാല്, കോട്ടയം -രണ്ട്, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് -ഓരോന്നു വീതം എന്നിങ്ങനെയാണ് കണക്ക്. ഇതിനുപുറമേ, എന്നിങ്ങനെയാണ് രോഗലക്ഷണങ്ങളുമായി എത്തിയവരുടെ കണക്ക്. ഇതില്‍ 14 പേര്‍ക്ക് നിപ്പാ സ്ഥീരീകരിച്ചു.
ഏഴു സാമ്പിളുകള്‍ കൂടി മണിപ്പാല്‍ വൈറോളജി റിസര്ച്ച്സെന്ററിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി 160 സാമ്പിളുകള്‍ അയച്ചിരുന്നു. നിപ്പാവൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും രീതിയില്‍ അടുത്തിടപഴകിയവരുടെ പട്ടികതയാറാക്കി വരികയാണ്.
ഇതില്‍ ആശുപത്രി ജീവനക്കാരും ഒപ്പം ചികിത്സയില്‍ കഴിഞ്ഞവരും ബന്ധുക്കളുമെല്ലാം ഉള്‍പ്പെടും. നിപ്പാവൈറസ്ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ദേശീയ മൃഗസംരക്ഷണവകുപ്പും ആലപ്പുഴ വൈറോളജി റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള വിദഗ്ധരും പൂനൈയില്‍ നിന്നുള്ള കേന്ദ്രസംഘവും പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.
കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ് ഹോനപ്പഗോലിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച വവ്വാലുകളുടെസാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും.