കോഴിക്കോട്: നിപ്പാ വൈറസ് ബാധ ഭീതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലാണ് വന്വര്ധനവുണ്ടായിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒരാഴ്ചക്കുള്ളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 3500 ഓളം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ്.
ഇന്നലെ മാത്രം വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി പനിബാധിച്ച് ചികിത്സ തേടിയെത്തിയത് 10934 പേരാണ്. ഇതില്‍ 253 പേരെ ആശുപത്രികളില്‍ കിടിത്തിചികിത്സയ്ക്കായി പ്രവേശിപ്പിരിക്കുകയാണ്. ഇന്നലെ മാത്രം ഡങ്കിപ്പനി സ്ഥിരീകരിച്ചത് 40 പേര്‍ക്കാണ്.
136 പേര്‍ക്ക് ഡങ്കിപ്പനി രോഗലക്ഷണങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. നാലുപേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് എലിപ്പനി രോഗലക്ഷണമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. നിപ്പവൈറസ് ബാധയെ തുടര്‍ന്നു മരണമുണ്ടായിട്ടുള്ള കോഴിക്കോട് ജില്ലയിലും മലപ്പുറത്തും പനിബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണത്തിലാണ് കൂടുതലായും വര്‍ധനവുണ്ടായത്.
കോഴിക്കോട് ജില്ലയില്‍ മാത്രം പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 1218 രോഗികളാണ്. ഇതില്‍ ഒന്‍പതു പേരെ ആശുപത്രിയില്‍ കിടിത്തിചികിത്സയ്ക്കായി പ്രവേശിപ്പിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ക്ക് ഡങ്കിപ്പനി ലക്ഷണങ്ങളുണ്ട്. മലപ്പുറത്ത് 1814 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 18 പേരെ ആശുപത്രിയില്പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 11 പേര്‍ക്കാണ് ഡങ്കിപ്പനി ലക്ഷണങ്ങളുള്ളത്.