കൊല്ലം : എറണാകുളത്ത് നിപ്പ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ സഹപാഠികളായ കൊല്ലം ജില്ലക്കാരായ മൂന്നുപേർ നിരീക്ഷണത്തിൽ. ഇവർക്ക് പനിയോ മറ്റോ വരുന്നുണ്ടോയെന്നുള്ള നിരീക്ഷണത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.
അതേസമയം കൊല്ലം ജില്ലാആശുപത്രിയിൽ ഉടൻ ഐസലേഷൻ വാർഡ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിൽ ഐസലേഷൻ വാർഡ് ഇന്ന് തുറക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.